ADVERTISEMENT

കൊച്ചി ∙ കുട്ടികളുടെ മാത്രമല്ല, മുതിർന്നവരുടെയും മനസ്സു കീഴടക്കിയ പ്രസിദ്ധീകരണമാണ് ബാലരമ എന്നു മോഹൻലാൽ. ബാലരമയുടെ സുവർണജൂബിലിയോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന ‘ബാലരമ@50’ എന്ന പ്രത്യേക പതിപ്പ് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. 

‘ഞാനും ബാലരമ വായനക്കാരനാണ്. ബാലരമ@50 സുവർണജൂബിലി സപ്ലിമെന്റ് പ്രകാശനം ചെയ്യാൻ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നു. ബാലരമയ്ക്ക് എല്ലാ ആശംസകളും നേരുന്നു.’– ലാൽ പറഞ്ഞു. ബാലരമയുടെ ആദ്യ ലക്കത്തിന്റെ മുഖചിത്രത്തിൽ പ്രത്യക്ഷപ്പെട്ട അനില ബേബി ജോൺ പുസ്തകം ഏറ്റുവാങ്ങി. 

50 വർഷത്തിനിടയിൽ ബാലരമ പ്രസിദ്ധീകരിച്ച ഏറ്റവും മികച്ച വിഭവങ്ങളിൽ ചിലത് ഉൾപ്പെടുത്തി തയാറാക്കിയ പുസ്തകമാണ് ബാലരമ @50 സുവർണജൂബിലി സപ്ലിമെന്റ്. കഥകൾ, ചിത്രകഥകൾ, പാട്ടുകൾ, കളികൾ, രസകരമായ നുറുങ്ങുകൾ എന്നിങ്ങനെ നിരവധി വിഭവങ്ങൾ ഇതിലുണ്ട്. പല തലമുറകൾ വായിച്ചു രസിച്ചതും ഓർമയിൽ സൂക്ഷിക്കുന്നതുമായ എക്കാലത്തെയും മികച്ച പംക്തികളും കഥാപാത്രങ്ങളും ഇതിൽ വീണ്ടും പ്രത്യക്ഷപ്പെടുന്നു. 

ശിക്കാരി ശംഭു, ശുപ്പാണ്ടി, തലമാറട്ടെ, ജമ്പനും തുമ്പനും തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രകഥകൾ ഈ സപ്ലിമെന്റിൽ വായിക്കാം. ഒപ്പം മായാവി, സൂത്രൻ, അക്കു-ഇക്കു തുടങ്ങിയ കഥാപാത്രങ്ങളുമുണ്ട്. ബാലരമ@50 തിങ്കളാഴ്ചയോടെ വിപണിയിലെത്തും.

Content Highlight: Balarama@50 release, Mohanlal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com