ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

പനജി ∙ കേരളത്തിൽ ജനിച്ചു വളർന്ന പലരെക്കാളും നന്നായി മുണ്ടുടുക്കാൻ തനിക്ക് അറിയാം എന്നതാണ് പലരുടെയും യഥാർഥ പ്രശ്നമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

യുപിക്കാരനായ ആരിഫ് മുഹമ്മദ് ഖാനു കേരളത്തിലെ സാഹചര്യങ്ങൾ അറിയില്ലെന്ന മന്ത്രി കെ.എൻ. ബാലഗോപാലിന്റെ വിവാദ പരാമർശത്തിനാണ് ഗവർണർ ഇങ്ങനെ മറുപടി നൽകിയത്. ഗോവ ഗവർണറും ബിജെപി മുൻ സംസ്ഥാന പ്രസിഡന്റുമായ പി.എസ്.ശ്രീധരൻപിള്ളയുടെ സാന്നിധ്യത്തിലായിരുന്നു പ്രതികരണം. സിപിഎമ്മിന്റെയും സിപിഐയുടെയും പേരെടുത്തു പറയാതെ ശ്രീധരൻ പിള്ളയും ഇരു പാർട്ടികളെയും വിമർശിച്ചു.

ഗവർണർപദവി വേണ്ടെന്നു പറയുന്ന 2 പാർട്ടികൾ 1946 മുതൽ 1951 വരെ ഭരണഘടനാ രൂപീകരണശ്രമങ്ങളോടു മുഖം തിരിച്ചവരാണെന്ന് അദ്ദേഹം പറഞ്ഞു. ഷാബാനു കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയോട് ഇടഞ്ഞ് കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചപ്പോൾ ഡൽഹിയിൽ ആരിഫ് മുഹമ്മദ് ഖാനു സ്വീകരണം നൽകാൻ മുൻകൈ എടുത്തത് ഇഎംഎസ് ആയിരുന്നുവെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ശ്രീധരൻപിള്ളയുടെ ഗോവ ഗ്രാമ സന്ദർശന പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് രാജ്ഭവനിൽ നടന്ന ചടങ്ങിലാണ് ഇരുവരും വേദി പങ്കിട്ടത്.

English Summary: Governor Arif Mohammad Khan reply to minister K.N. Balagopal

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com