ADVERTISEMENT

തിരുവനന്തപുരം ∙ 3 മാസത്തിലൊരിക്കൽ ജില്ലാ പൊലീസ് മേധാവികൾ ഡിജിപിയുടെയും മറ്റു ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ചേരുന്ന ക്രൈം കോൺഫറൻസ് ജൂൺ ആദ്യ വാരം ചേരാൻ തീരുമാനമായി.

തിരഞ്ഞെടുപ്പ് മൂലം കഴിഞ്ഞ യോഗം നടന്നിരുന്നില്ല. ഇന്നലെ കൊല്ലം സിറ്റി, റൂറൽ മേഖലയിൽനിന്ന് 50 വാറന്റ് പ്രതികളെ പൊലീസ് പിടികൂടി. തലസ്ഥാന ജില്ലയിൽ അടുത്തയിടെ ആക്രമണങ്ങൾ നടന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. തിരുവനന്തപുരം നഗരത്തിൽ കരമന, നേമം, കഴക്കൂട്ടം പൊലീസ് സ്റ്റേഷനുകളുടെ പരിധികളിൽ പരിശോധന നടന്നു. 

അറസ്റ്റിലായ 4 പേർക്കെതിരെ കാപ്പ പ്രകാരമുള്ള നടപടി ശുപാർശ ചെയ്തു. ഗുണ്ടാ ആക്രമണക്കേസിൽ പ്രതികളായ 60 പേരെ മുൻകരുതലായി പിടികൂടി. ക്രിമിനൽ പശ്ചാത്തലമുള്ള ചിലരെ സ്റ്റേഷനിൽ വിളിച്ചു വരുത്തി റജിസ്റ്ററിൽ ഒപ്പ് രേഖപ്പെടുത്തി വിട്ടയച്ചു. ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടവരെയും വിവിധ ക്രിമിനൽ കേസുകളിൽ പിടിയിലായി ജാമ്യത്തിലിറങ്ങിയവരെയും പിടികൂടാൻ എസ്എച്ച്ഒമാർക്കു നിർദേശം നൽകിയിട്ടുണ്ട്. 

English Summary:

Crime Conference will reconvene

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com