ADVERTISEMENT

തിരുവനന്തപുരം ∙ ഗുണ്ടകളുടെ അക്രമവും അഴിഞ്ഞാട്ടവും ലഹരിവ്യാപാരവും സംസ്ഥാനമെങ്ങും വ്യാപകമായതിനെ തുടർന്നു പൊലീസ് വേട്ട തുടങ്ങി. ‘ഓപ്പറേഷൻ ആഗ്’,   ‘ഓപ്പറേഷൻ ഡി ഹണ്ട്’ എന്നിങ്ങനെയാണു പേര്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാർ ജില്ലാ പൊലീസ് മേധാവികളുടെ യോഗം ഓൺലൈനായി വിളിച്ചു നിർദേശം നൽകുകയായിരുന്നു.

‘ആദ്യ 10 ദിവസം തീവ്രപരിശോധന. പിന്നീടു തുടർപരിശോധന, ഗുണ്ടകളുടെ താവളങ്ങളിലും വീടുകളിലും നിരന്തര പരിശോധന, ഓരോ സ്റ്റേഷനിലും ദിവസം 10 ഗുണ്ടകളെയെങ്കിലും പിടികൂടൽ’ എന്നിങ്ങനെയാണ് നിർദേശം. കഴിഞ്ഞ ഫെബ്രുവരിയിൽ തുടക്കമിട്ട ഓപ്പറേഷനുകളുടെ തുടർച്ചയാണിത്.

ഇന്നലെ രാവിലെ മുതൽ ലഹരിക്കച്ചവടത്തിൽ മുൻപ് ഉൾപ്പെട്ട 1253 പേരുടെ വീടുകളിൽ പരിശോധന നടത്തി. 26 പേരെ ലഹരിയുമായി പിടികൂടി. എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു. പ്രതികളായിട്ടും ഇതുവരെ പിടിയിലാകാത്ത 111 പേരെ അറസ്റ്റ് ചെയ്തു. വാറന്റുണ്ടായിരുന്ന 167 പേരെയും അറസ്റ്റ് ചെയ്തു. 

English Summary:

Police action on goons

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com