സിനിമയിൽ അഭിനയിക്കണം; പ്രതിയുടെ മുടി വെട്ടരുതെന്ന് കോടതി
Mail This Article
×
കൊല്ലം∙ ജില്ലാ ജയിലിൽ തടവിൽ കഴിയുന്ന പ്രതിയുടെ മുടി വെട്ടരുതെന്നു കോടതി ഉത്തരവ്. ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന ആർ.എസ്.ജ്യോതിയുടെ (38) മുടി ജയിലധികൃതർ വെട്ടരുതെന്നാണ് കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കെ.വി.നൈന ഉത്തരവായത്. ട്രെയിൻ യാത്രയ്ക്കിടയിൽ മോശമായി പെരുമാറി എന്നു കാണിച്ചു യുവതി നൽകിയ പരാതിയിൽ കൊല്ലം റെയിൽവേ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയവേ അധികൃതർ മുടി വെട്ടാൻ ശ്രമിച്ചതിനെതിരെയാണ് കോടതിയെ സമീപിച്ചത്. തമിഴ് സിനിമയിൽ അഭിനയിക്കുന്നതിനു വേണ്ടിയാണ് മുടി വളർത്തിയതെന്നു പറയുന്നു. പ്രതിക്കു വേണ്ടി അഭിഭാഷകരായ വേണു ജെ.പിള്ള, വൈശാഖ് വി.നായർ,എസ്.ശ്രീജിത്ത് എന്നിവർ ഹാജരായി.
English Summary:
The court directed that the accused's hair should not be cut, citing his upcoming film commitment.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.