‘എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ കത്തുകൾ നേതാക്കന്മാർക്ക് നൽകണം’; ആത്മഹത്യക്ക് മുൻപ് എൻ.എം.വിജയൻ മകനെഴുതി

Mail This Article
ബത്തേരി ∙ നിയമനക്കോഴയിലെ വെളിപ്പെടുത്തലുകളുമായി നേതാക്കൻമാർക്കുൾപ്പടെ കത്തുകൾ എഴുതിവച്ചതിനു ശേഷമായിരുന്നു വയനാട്ടിലെ ഡിസിസി ട്രഷറർ എൻ.എം.വിജയന്റെ ആത്മഹത്യ. കത്തുകൾ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അത് നേതാക്കൻമാർക്കു കൈമാറണമെന്നും മകൻ വിജേഷിന് എഴുതിയ കത്തിൽ ഉണ്ടായിരുന്നു.
കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കത്തുകൾ നൽകിയിരുന്നതായും പരിഹാര നിർദേശങ്ങളുണ്ടാകാത്തതിനാലാണു പുറത്തു വിടുന്നതെന്നും വിജേഷ് പറഞ്ഞു. കത്തുകൾ പുറത്തുവന്നതിനെ തുടർന്ന് സിപിഎം പ്രക്ഷോഭം ശക്തമാക്കി. ഐ.സി.ബാലകൃഷ്ണന്റെ എംഎൽഎ ഓഫിസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി. ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ഐ.സി. ബാലകൃഷ്ണനും എൻ.ഡി. അപ്പച്ചനും പറഞ്ഞു.