കശ്മീരിന്റെ കവിത വിരിഞ്ഞ ബജറ്റ്; രാജ്യത്തിനായി ആത്മസമർപ്പണമെന്ന് മന്ത്രി

Mail This Article
ന്യൂഡൽഹി ∙ ബജറ്റിന്റെ പിരിമുറുക്കത്തിലായിരുന്ന പാർലമെന്റിന്റെ സെൻട്രൽ ഹാളിനെ തണുപ്പിച്ച് ധനമന്ത്രി നിർമല സീതാരാമന്റെ കശ്മീരി കവിത ചൊല്ലൽ. ബജറ്റ് അവതരണത്തിനു മുന്നോടിയായുള്ള ആമുഖ പ്രസംഗത്തിലാണ് പ്രശസ്ത കശ്മീരി കവി ദിനനാഥ് കൗൾ എഴുതിയ ‘എന്റെ മാതൃരാജ്യം’ എന്ന കവിത മന്ത്രി ചൊല്ലിയത്. ബജറ്റിലെ എല്ലാ പ്രഖ്യാപനങ്ങളും തയാറാക്കിയത് ‘പ്രിയപ്പെട്ട രാജ്യത്തോടുള്ള’ ആത്മസമർപ്പണത്തിലാണെന്നും നിർമല കൂട്ടിച്ചേർത്തു.
‘ഹമാരാ വതൻ ഖിൽത ഹുവ ഷാലിമാർ ഭാഗ് ജൈസാ
ഹമാരാ വതൻ ദാൽ ലേക്ക് മേം ഖിൽത ഹുവാ കമൽ ജൈസാ
നവ്ജവാനോം കി ഗരം ഖൂൻ ജൈസാ
മേരാ വതൻ തേരാ വതൻ ഹമാരാ വതൻ ദുനിയാ ക സബ്സേ പ്യാരാ വതൻ’
നമ്മുടെ രാജ്യം ഷാലിമാർ പൂന്തോട്ടം പോലെയാണ്, തടാകത്തിൽ വിരിഞ്ഞ താമര പോലെയാണ്, ലോകത്തെ മികച്ച രാജ്യമാണ് – അവർ വരികൾ പരിഭാഷപ്പെടുത്തുകയും ചെയ്തു.
അതേസമയം, നിർമലയുടെ കവിത ചൊല്ലൽ ട്വിറ്ററിൽ മറ്റൊരു തരത്തിലും ട്രെൻഡിങ്ങാവുകയാണ്. 370 ാം അനുച്ഛേദം റദ്ദാക്കുകയും ആറു മാസത്തോളം ഇന്റർനെറ്റ് വിലക്കി കശ്മീരിനെ ഇരുട്ടിലാക്കുകയും ചെയ്ത മോദി സർക്കാരിന്റെ നടപടിയെ പരിഹസിച്ച് ട്വീറ്റുകൾ വരുന്നുണ്ട്. ബജറ്റ് പോലൊരു ദിനത്തിൽ കശ്മീരി കവിയെ ഉദ്ധരിച്ച നിർമലയെ അഭിനന്ദിച്ചും ട്വീറ്റുകൾ വരുന്നുണ്ട്.
English Summary: Nirmala Sitharaman Recites Kashmiri Poem During Budget 2020 in Parliament, Pyara Watan, Union Budget 2020, Union Budget Highlights in Malayalam, Live Budget Updates, Budget Speech in Malayalam