സോളർ: സർക്കാർ തീരുമാനം രാഷ്ട്രീയപ്രേരിതം; തേജോവധത്തിനു നീക്കമെന്നും കൊടിക്കുന്നില്‍

Mail This Article
തിരുവനന്തപുരം∙ സോളര്‍ പീഡനക്കേസ് അന്വേഷണം സിബിഐയ്ക്കു വിട്ട സർക്കാർ തീരുമാനം രാഷ്ട്രീയപ്രേരിതമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. ഉമ്മന്‍ ചാണ്ടി അടക്കമുളള നേതാക്കളെ തേജോവധം ചെയ്യാനാണ് നീക്കം. സര്‍ക്കാരിന്റെ രാഷ്്ട്രീയ പാപ്പരത്തം ജനം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ചാണ് സര്‍ക്കാര്‍ സോളര്‍ പീഡനക്കേസ് അന്വേഷണം സിബിഐയ്ക്കു വിട്ടത്. കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടി, കെ.സി.വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ.പി.അനില്‍കുമാര്‍, ബിജെപി നേതാവ് എ.പി.അബ്ദുല്ലക്കുട്ടി എന്നിവര്‍ക്കെതിരെയാണ് പരാതി.
English Summary: Kodikkunnil Sureshs response on CBI probe in solar case