ADVERTISEMENT

തിരുവനന്തപുരം∙ കവി വൈരമുത്തുവിന് ഒഎൻവി സാഹിത്യപുരസ്കാരം നൽകുന്നത് പുനഃപരിശോധിക്കും. അവാർഡ് നിർണയ സമിതിയുടെ നിർദേശപ്രകാരമാണ് പുനഃപരിശോധനയ്ക്ക് വിധേയമാക്കുന്നതെന്ന് ഒഎൻവി കൾച്ചറൽ അക്കാദമി ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ വാർത്തകുറിപ്പിൽ അറിയിച്ചു.

വൈരമുത്തുവിനെതിരെ ‘മീടൂ’ ആരോപണം അടക്കം ഉയർന്നിരുന്നു. ഇത് വിമർശനങ്ങൾക്ക് ഇടയാക്കിയ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് വിവരം. 

തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ വൈരമുത്തു. മലയാളത്തിലും ഇതര ഭാഷകളിലുമായി ഒന്നിടവിട്ട വർഷങ്ങളിലാണു പുരസ്കാരം നൽകുന്നത്. വൈരമുത്തുവിന് പുരസ്കാരം പ്രഖ്യാപിച്ചതു മുതൽ വിവിധ കോണുകളിൽനിന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. 

English Summary: ONV Cultural Society to rethink giving award to Tamil poet Vairamuthu

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com