ബസ് സ്റ്റാന്‍ഡുകളിൽ മദ്യശാല: നിയമ നടപടി സ്വീകരിക്കുമെന്ന് ക്രൈസ്തവ മദ്യവർജന സമിതി

Mail This Article
കോട്ടയം ∙ ബസ് സ്റ്റാന്‍ഡുകളിൽ മദ്യശാലകൾ തുറക്കാനുള്ള തീരുമാനം സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചാൽ നിയമ നടപടികൾ അടക്കം സ്വീകരിക്കുമെന്നു കേരള സംയുക്ത ക്രൈസ്തവ മദ്യവർജന സമിതി. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന ഗതാഗത വകുപ്പ് മന്ത്രി ഇത്തരത്തില്‍ ഒരു ആലോചനയുണ്ടെന്നു പറയുന്നതു പ്രതിഷേധാർഹമാണ്. ഇതു സർക്കാരിനെ അറിയിക്കും. ലഹരി വ്യാപകമാക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി
സംസ്ഥാന പ്രസിഡന്റ് പാലാ രൂപതാ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ, സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ് ഡോ.മലയിൽ സാബു കോശി ചെറിയാൻ, ക്നാനായ സമുദായ മെത്രപ്പൊലീത്ത കുര്യാക്കോസ് മാർ സേവേറിയോസ് തുടങ്ങിയവർ പങ്കെടുത്തു.
Englsh Summary: Protest against Beverage shop