ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

തിരുവനന്തപുരം ∙ കഷ്ടപ്പെടുന്ന പാർട്ടി പ്രവർത്തകർക്ക് സാന്ത്വനവുമായി ബിജെപി. പാർട്ടി പ്രവർത്തനത്തിനിടെ അപകടം പറ്റിയവർക്കും ദുരിതപൂർണമായ ജീവിതം നയിക്കുന്നവർക്കും നേരിട്ട് സാമ്പത്തിക സഹായമെത്തിക്കുന്ന ‘താമര തണൽ’ എന്ന സേവാപ്രവർത്തനം ബിജെപി ആരംഭിച്ചു. മാരാർജി ട്രസ്റ്റിന്റെ നേതൃത്വത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നേരിട്ടാണ് സഹായധനം വിതരണം ചെയ്യുന്നത്.

കോവളം കൊട്ടാരം സമര സമയത്ത് പൊലീസിന്റെ അതിക്രൂരമായ മർദനത്തിൽ ചലനശേഷി നഷ്ട്ടപ്പെട്ടു ചികിത്സയിൽ കഴിയുന്ന അന്നത്തെ ബിജെപിയുടെ പഞ്ചായത്ത് പ്രസിഡന്റ് വെങ്ങാനൂർ സ്വദേശി രാദേഷ് കുമാറിന് (കുട്ടൻ) ചികിത്സയ്ക്കായുള്ള ധനസഹായം കൈമാറി. കല്ലുവാതുക്കൽ പഞ്ചായത്തിലെ മീനമ്പലത്ത് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു കാലത്ത് കൊടികെട്ടുന്നതിനിടെ മരത്തിൽനിന്നു വീണു മരണപ്പെട്ട ബിജെപി പ്രവർത്തകൻ സുജിത്തിന്റെ കുടുംബത്തിനുള്ള ധനസഹായവും വിതരണം ചെയ്തു.

k-surendran-thamara-thanal-2
കെ.സുരേന്ദ്രൻ ധനസഹായം കൈമാറുന്നു

വരും ദിവസങ്ങളിൽ മലബാറിൽ ഉൾപ്പെടെ കൂടുതൽ പ്രവർത്തകർക്ക് സഹായമെത്തും. അർഹതപ്പെട്ടവരാണെങ്കിൽ പാർട്ടി പ്രവർത്തകരല്ലെങ്കിലും സഹായം ലഭിക്കും. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കിഡ്‌നി മാറ്റിവയ്ക്കുവാനുള്ള ചികിത്സയിൽ കഴിയുന്ന വിദ്യാർഥിനിയായ കൊല്ലം ജില്ലയിലെ മതിലിൽ പ്രീതി നിവാസിൽ സ്റ്റെഫിക്കുള്ള ധനസഹായം സുരേന്ദ്രൻ സ്റ്റെഫിയുടെ അമ്മ വിനീതയ്ക്കു കൈമാറി. സ്റ്റെഫിക്ക് തുടർന്നും എല്ലാ സഹായങ്ങളും ബിജെപി ഉറപ്പു വരുത്തുമെന്ന് സുരേന്ദ്രൻ പറഞ്ഞു.

English Summary : BJP introduces ‘Thamara Thanal’ project for BJP workers facing difficulties

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com