ADVERTISEMENT

തിരുവനന്തപുരം∙ കെഎസ്ആർടിസി കെ സ്വിഫ്റ്റില്‍ ഓണം അഡ്വാന്‍സ് നല്‍കും. 3000 രൂപ സെപ്റ്റംബര്‍ ആദ്യവാരം നല്‍കും. കെ സ്വിഫ്റ്റിലെ താൽക്കാലിക ജീവനക്കാർക്കാണ് ഓണം അഡ്വാൻസ് നൽകാൻ തീരുമാനിച്ചത്.

എന്നാൽ കെഎസ്ആർടിസിയിലെ 27,000 ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം ഇതുവരെ നല്‍കിയിട്ടില്ല. ജീവനക്കാർക്ക് ഓണം അഡ്വാൻസ് നൽകുന്നതിനെക്കുറിച്ചോ അടുത്ത മാസത്തെ ശമ്പളത്തെക്കുറിച്ചോ ഒരു ധാരണയും സർക്കാർ തലത്തിലുണ്ടായിട്ടില്ല.

ഡ്യൂട്ടി പരിഷ്കരണവുമായി ബന്ധപ്പെട്ട ചർച്ചയിലാണ് കെഎസ്ആർടിസി മാനേജ്മെന്റും സർക്കാരും ഇപ്പോൾ മുന്നോട്ടുപോകുന്നത്. തിങ്കളാഴ്ച ചേരാനിരിക്കുന്ന ചർച്ചയിൽ എന്തെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ.

English Summary: KSRTC swift declared onam advance for employees

 

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com