ADVERTISEMENT

മുംബൈ∙ 26/11 ആക്രമണത്തിനു സമാനമായ രീതിയില്‍ മുംബൈ നഗരത്തില്‍ ഭീകരാക്രമണം നടത്തുമെന്നു പാക്കിസ്ഥാനില്‍നിന്നു ഭീഷണി സന്ദേശം. മുംബൈ പൊലീസ് ട്രാഫിക്ക് കണ്‍ട്രോള്‍ സെല്ലിന്റെ വാട്‌സാപ്പ് നമ്പരിലേക്ക് വെള്ളിയാഴ്ച രാത്രിയാണ് ഭീഷണി സന്ദേശം എത്തിയത്. 26/11 ആക്രമണം, ഉദയ്പുര്‍ കൊലപാതകം, സിന്ധു മൂസാവാല കൊലപാതകം എന്നിവയെക്കുറിച്ചു സന്ദേശത്തില്‍ പരാമര്‍ശമുണ്ട്.

പാക്കിസ്ഥാനിലെ ഒരു നമ്പരില്‍നിന്നാണ് ഭീഷണി സന്ദേശം എത്തിയതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യക്കു പുറത്താണ് താനിപ്പോള്‍ ഉള്ളതെന്ന് സന്ദേശം അയച്ചയാള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ തന്നെയുള്ള ആറ് പേര്‍ ചേര്‍ന്ന് മുംബൈയിലാവും ആക്രമണം നടത്തുകയെന്നും ഇയാള്‍ അറിയിച്ചിട്ടുണ്ട്. 

ഭീഷണി സന്ദേശത്തെക്കുറിച്ചു വിശദമായ അന്വേഷണം ആരംഭിച്ചതായി മുംബൈ പൊലീസ് അറിയിച്ചു. മറ്റ് കേന്ദ്ര ഏജന്‍സികളെയും വിവരം അറിയിച്ചിട്ടുണ്ട്. വ്യാജസന്ദേശമാണോ എന്നും പരിശോധിക്കുന്നുണ്ട്. 

മഹാരാഷ്ട്രയിലെ റായ്ഗഡിലെ ഹരിഹരേശ്വര്‍ ബീച്ചില്‍ മൂന്ന് എകെ 47 റൈഫിളുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ നിറച്ച ആഡംബര ബോട്ട് കഴിഞ്ഞ ദിവസം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഭീകരാക്രമണ ഭീഷണി എത്തിയിരിക്കുന്നത്. 2008 നവംബര്‍ 26ന് ലഷ്‌കറെ തയ്ബ ഭീകരര്‍ മുംബൈ നഗരത്തില്‍ വിവിധയിടങ്ങളില്‍ ഭീകരാക്രമണം നടത്തിയതു രാജ്യത്തെ ഞെട്ടിച്ചിരുന്നു.

English Summary: Mumbai police get threat of '26/11-style' attacks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com