‘വിമർശിക്കുന്നതിൽ കുഴപ്പമില്ല; കുറവുണ്ടെങ്കില്‍ തിരുത്തും’: മന്ത്രി രാജീവ്
Mail This Article
കൊച്ചി ∙ സംരംഭ പട്ടികയില്‍ കുറവുകളുണ്ടെങ്കില്‍ തിരുത്തുമെന്ന് ആവര്‍ത്തിച്ച് വ്യവസായമന്ത്രി പി.രാജീവ്. പട്ടിക എപ്പോള്‍ പുറത്തുവിടുമെന്ന ചോദ്യത്തില്‍നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. മനോരമ ന്യൂസിന്‍റെ ‘ലക്ഷ(ണ)മൊത്ത കള്ളം’ പരമ്പരയോടായിരുന്നു പ്രതികരണം. കേരളത്തിൽ ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിച്ചെന്ന വ്യവസായ വകുപ്പിന്റെ തെറ്റായ അവകാശവാദം വിവാദമായിരുന്നു.
സംരംഭകരുടെ പട്ടിക ആവശ്യപ്പെട്ട് ഓഫിസിലേക്ക് ഇടിച്ചു കയറുന്നത് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കാനാണ്. പുതിയതായി ലഭിച്ച അപേക്ഷ പുതിയ സംരംഭമാണ്. കുറവുകള്‍ ഉണ്ടെങ്കില്‍ തിരുത്താം. വിമര്‍ശിക്കുന്നതില്‍ കുഴപ്പമില്ല. ആകെ കുഴപ്പമാണ് എന്ന് പറയുന്നത് ശരിയാണോയെന്നും രാജീവ് ചോദിച്ചു.
Read Also: ഭൂകമ്പം ജീവനെടുത്ത അമ്മയുടെ ഓർമയ്ക്ക്...; ഒടുവിൽ 'ആയ'യ്ക്ക് കുടുംബത്തിന്റെ തണൽ
സംരംഭക വര്‍ഷത്തിനെതിരായ പ്രചാരണം നാടിന് എതിരാണെന്നാണു കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. 1.32 ലക്ഷം സംരംഭങ്ങള്‍ ഒരു വര്‍ഷത്തിനിടെ ആരംഭിച്ചു. ഇതെല്ലാം തെറ്റെന്നു പറയുന്നത് എന്തിന്‍റെ അടിസ്ഥാനത്തിലാണ്? നാടിന്‍റെ വളര്‍ച്ചയെ ഇകഴ്ത്തിക്കാട്ടാന്‍ ചിലർ ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
English Summary: P Rajeev comments on Samrambhaka Varsham Project allegations