ADVERTISEMENT

കോഴിക്കോട്∙ ഓണത്തോടനുബന്ധിച്ചു ലീഗൽ മെട്രോളജി വകുപ്പ് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചു 3,337 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. നിയമലംഘനങ്ങൾ നടത്തിയതായി കണ്ടെത്തിയ 777 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു. 30,34,500 രൂപ പിഴ ഈടാക്കിയതായും ഉത്തരമേഖലാ ജോയിന്റ് കൺട്രോളർ രാജേഷ് സാം പറഞ്ഞു.

ആവശ്യമായ രേഖപ്പെടുത്തലുകൾ ഇല്ലാത്ത ഉൽപന്ന പായ്ക്കറ്റുകൾ വിൽപനയ്ക്കു പ്രദർശിപ്പിച്ചിരുന്ന ബേക്കറികൾ, സൂപ്പർ മാർക്കറ്റുകൾ, ഹൈപ്പർ മാർക്കറ്റുകൾ, സ്റ്റേഷനറി കടകൾ, ഇലക്ട്രോണിക് ഉപകരണ കേന്ദ്രങ്ങൾ, ഓണച്ചന്തകൾ, റേഷൻ പൊതുവിതരണ കേന്ദ്രങ്ങൾ, ഇന്ധന വിതരണ കേന്ദ്രങ്ങൾ, വസ്ത്രവ്യാപാര കേന്ദ്രങ്ങൾ, വഴിയോര കച്ചവടം, ജ്വല്ലറികൾ തുടങ്ങിയ സ്ഥാപനങ്ങളിലാണു പരിശോധനകൾ നടത്തിയത്. 

യഥാസമയം മുദ്ര പതിപ്പിക്കാതെ അളവുതൂക്ക ഉപകരണങ്ങൾ ഉപയോഗിച്ചതിനു വിവിധ വ്യാപാര സ്ഥാപനങ്ങൾക്കെതിരെ 626 കേസുകളെടുത്തു. പാക്കേജുകളിൽ ആവശ്യമായ രേഖപ്പെടുത്തലുകൾ ഇല്ലാതെ വിൽപന നടത്തുകയും എംആർപി തിരുത്തുകയും ചെയ്തതുമായി ബന്ധപ്പെട്ടു 142 കേസുകളും എടുത്തു. അളവിലും തൂക്കത്തിലും കുറവുവരുത്തിയ സ്ഥാപനങ്ങൾക്കെതിരെ എട്ട് കേസുകളെടുത്തു. എംആർപിയേക്കാൾ അമിത വില ഈടാക്കി വിൽപന നടത്തിയതായി കണ്ടെത്തിയതിന് ഒരു കേസും റജിസ്റ്റർ ചെയ്തിട്ടുണ്ട്.

English Summary: Legal metrology department did inspection on shops in five districts

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com