ADVERTISEMENT

തിരുവനന്തപുരം∙ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രീമിയം തുകയിൽ ഇളവു നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിർമല സീതാരാമന് പൊലീസ് സഹകരണ സംഘം നിവേദനം നൽകി. പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ ഓറിയന്റൽ ഇൻഷുറൻസിനു ഇതുസംബന്ധിച്ച നിർദേശം നൽകണമെന്നും പൊലീസ് സഹകരണ സംഘം മന്ത്രിക്കു സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു. വിഷയം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി. പൊലീസ് ഉദ്യോഗസ്ഥരുടെ വിഷയമായതിനാൽ ഇൻഷുറൻസ് കമ്പനിയോട് പ്രത്യേകം നിർദേശം നൽകുമെന്നും മന്ത്രി അറിയിച്ചു.

പ്രീമിയം തുകയുടെ 162 ശതമാനത്തിലധികം ക്ലെയിമുകൾ ഉണ്ടായ സാഹചര്യത്തിലാണ് ഇൻഷുറൻസ് കമ്പനികൾ പ്രീമിയം തുക വർധിപ്പിച്ചത്. പ്രീമിയമായി അടച്ച തുകയേക്കാൾ ഇരട്ടിയോളം തുകയാണ് അംഗങ്ങൾക്ക് ക്ലെയിമായി കഴിഞ്ഞ നാലു വർഷങ്ങളിലും നൽകിയത്.പൊലീസ് ഉദ്യോഗസ്ഥർക്കായി  കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട പരിരക്ഷലഭ്യമാക്കുന്ന ഈ സവിശേഷ പദ്ധതിക്ക് സർക്കാരിന്റെ പ്രത്യേക പരിഗണന ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു  സഹകരണസംഘം ഭാരവാഹികൾ അറിയിച്ചു. 

English Summary:

Police Cooperative Society's Petition About Health Insurance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com