ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യഉരുളി മോഷണം: ഓസ്ട്രേലിയൻ പൗരത്വമുള്ള ഡോക്ടറടക്കം പിടിയിൽ
Mail This Article
×
തിരുവനന്തപുരം∙ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ പ്രതികൾ ഹരിയാനയിൽ പിടിയിൽ. രണ്ടു സ്ത്രീകളടക്കം മൂന്നു ഹരിയാന സ്വദേശികളാണ് പിടിയിലായത്. പിടിയിലായ പുരുഷൻ ഓസ്ട്രേലിയൻ പൗരത്വമുള്ള ഒരു ഡോക്ടറാണെന്നാണ് വിവരം.
അതീവ സുരക്ഷ മേഖലയായ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിനകത്ത് കടന്നാണ് വ്യാഴാഴ്ച സംഘം മോഷണം നടത്തിയത്. പിടിയിലായ പ്രതികളെ ഉച്ചയോടെ കേരളത്തിലെത്തിക്കും. ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ മൂന്നംഗ സംഘമാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് മോഷണം നടത്തിയത്.
ഉരുളി കാണാതായോടെ ക്ഷേത്ര അധികൃതർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു. ഉഡുപ്പിയിലെത്തിയ സംഘം അവിടെ നിന്നാണ് വിമാനത്തിൽ ഹരിയാനയിലേക്ക് കടന്നത്. ഫോർട്ട് പൊലീസ് വിവരം ഹരിയാന പൊലീസിന് കൈമാറുകയായിരുന്നു.
English Summary:
Theft at Sree Padmanabhaswamy Temple: Australian Citizen Among Accused
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.