ഇനി ടിക്കറ്റിന് ഓടേണ്ട; തിരുവനന്തപുരം– കാസർകോട് വന്ദേഭാരതിൽ കോച്ചുകൾ കൂട്ടി
Mail This Article
തിരുവനന്തപുരം ∙ തിരുവനന്തപുരം – കാസർകോട് വന്ദേഭാരത് കോച്ചുകളുടെ എണ്ണം 16ൽ നിന്ന് 20 ആകും. റെയിൽവേ ബോർഡിന്റേതാണു തീരുമാനം. 183% വരെ ഒക്യുപെൻസിയുള്ള ട്രെയിനിൽ കൺഫേം ടിക്കറ്റ് കിട്ടുക ഏറെ പ്രയാസമായിരുന്ന സ്ഥിതിക്ക് ഇതോടെ മാറ്റം വരും.
ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം–മംഗളൂരു വന്ദേഭാരതിലെ 8 കോച്ചുകൾ 16 എണ്ണം ആക്കുക, എറണാകുളം–ബെംഗളൂരു, തിരുവനന്തപുരം–കോയമ്പത്തൂർ വന്ദേഭാരത് സർവീസുകൾ തുടങ്ങുക എന്നീ ആവശ്യങ്ങൾ പരിഗണിക്കപ്പെട്ടില്ല.
നിലവിലെ 16 കോച്ചുകളുള്ള ട്രെയിന്‍ തൽക്കാലം ദക്ഷിണ റെയില്‍വേയുടെ കൈവശം തന്നെയുണ്ടാകും. ഏതു റൂട്ടിലേക്കു മാറ്റുമെന്ന കാര്യത്തില്‍ തീരുമാനമായില്ല. ആലപ്പുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന 8 കോച്ചുളള വന്ദേഭാരതിനു പകരമായി ഈ ട്രെയിന്‍ ഓടിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ആലപ്പുഴ വഴിയുളള സര്‍വീസിലും നിറയെ യാത്രക്കാരുണ്ട്.