റിപ്പബ്ലിക് ദിന പരേഡിൽ ഗവർണർ പ്രസംഗിക്കുന്നതിനിടെ സിറ്റി പൊലീസ് കമ്മിഷണർ കുഴഞ്ഞുവീണു

Mail This Article
×
തിരുവനന്തപുരം ∙ സെൻട്രൽ സ്റ്റേഡിയത്തിൽ റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്ത് ഗവർണർ സംസാരിക്കുന്നതിനിടെ സിറ്റി പൊലീസ് കമ്മിഷണർ തോംസൺ ജോസ് കുഴഞ്ഞുവീണു. കമ്മിഷണറെ ഉടൻ സഹപ്രവർത്തകർ ആംബുലൻസിലേക്ക് മാറ്റി. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം അദ്ദേഹം തിരിച്ചെത്തി.
ഗവർണർ പരേഡ് വീക്ഷിക്കുമ്പോൾ അദ്ദേഹത്തിന്റെ സമീപത്തു നിൽക്കുകയായിരുന്നു കമ്മിഷണർ. വിവിധ സേനാ വിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ച ശേഷം ഗവർണർ പ്രസംഗിക്കാനായി വന്ന സമയത്താണ് കമ്മിഷണർ കുഴഞ്ഞുവീണത്. മുന്നിലേക്കു മറിഞ്ഞു വീണ അദ്ദേഹത്തെ, സഹപ്രവർത്തകർ ഓടിയെത്തി ആംബുലൻസിലേക്ക് മാറ്റുകയായിരുന്നു.
English Summary:
Police Commissioner Thomson Jose collapsed during the Republic Day parade. The incident occurred while the Governor was addressing the attendees at the Central Stadium.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.