മന്ത്രി നേരിട്ടെത്തി, ആറളത്തെ സമരം അവസാനിച്ചു; മൃതദേഹങ്ങൾ വീട്ടിലേക്കു കൊണ്ടുപോയി

Mail This Article
കണ്ണൂർ ∙ ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി ദമ്പതികളുടെ മൃതദേഹങ്ങളുമായി നാട്ടുകാർ നടത്തിയ പ്രതിഷേധം അവസാനിച്ചു. ആംബുലൻസിൽ മൃതദേഹങ്ങൾ വീട്ടിലേക്കു കൊണ്ടുപോയി. വനംമന്ത്രി എ.കെ.ശശീന്ദ്രൻ സ്ഥലത്തെത്താതെ മൃതദേഹങ്ങൾ കൊണ്ടുപോകാനാകില്ല എന്നായിരുന്നു സമരക്കാരുടെ നിലപാട്. മന്ത്രി എത്തിയതോടെയാണ്, 5 മണിക്കൂർ നീണ്ട സമരം അവസാനിച്ചത്. കൊല്ലപ്പെട്ടവരുടെ ഓരോ ബന്ധുവിനും താൽക്കാലിക ആശ്രിത നിയമനം നൽകും, ആനമതിൽ നിർമാണം വേഗം പൂർത്തിയാക്കും എന്നും മന്ത്രി നേരിട്ട് ഉറപ്പുനൽകി.
മൃതദേഹങ്ങളുമായി എത്തിയ ആംബുലൻസ് നാട്ടുകാർ തടഞ്ഞിട്ടതോടെയാണു പ്രദേശത്തു പ്രതിഷേധം ശക്തമായത്. കെ.സുധാകരൻ എംപി, സജീവ് ജോസഫ് എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ തുടങ്ങിയ നേതാക്കൾ ചർച്ച നടത്തിയെങ്കിലും പ്രതിഷേധക്കാർ നിലപാട് മാറ്റിയിരുന്നില്ല.

ഇന്നലെ സബ് കലക്ടർ സ്ഥലത്തെത്തിയിട്ടും മൃതദേഹങ്ങളുമായി ആശുപത്രിയിലേക്ക് ആംബുലൻസ് കൊണ്ടുപോകാൻ അനുവദിക്കാതിരുന്ന നാട്ടുകാർ പൊലീസ് നടത്തിയ ചർച്ചയ്ക്ക് ഒടുവിലാണ് അയഞ്ഞത്. ആറളം പഞ്ചായത്തിൽ വനംമന്ത്രിയുടെ സാന്നിധ്യത്തിൽ സർവകക്ഷിയോഗം ചേർന്നു. കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നാണു പ്രഖ്യാപനം.
- 1 month agoFeb 24, 2025 08:28 PM IST
കൊല്ലപ്പെട്ടവരുടെ ഓരോ ബന്ധുവിനു താൽക്കാലിക ആശ്രിത നിയമനം നൽകും, ആനമതിൽ നിർമാണം വേഗം പൂർത്തിയാക്കും എന്നും ഉറപ്പുനൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.
- 1 month agoFeb 24, 2025 08:28 PM IST
ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി ദമ്പതികളുടെ മൃതദേഹങ്ങളുമായി നാട്ടുകാർ നടത്തിയ പ്രതിഷേധം അവസാനിച്ചു. വനംമന്ത്രി എ.കെ.ശശീന്ദ്രൻ മന്ത്രി എത്തിയതോടെയാണ്, 5 മണിക്കൂർ നീണ്ട സമരം അവസാനിച്ചത്.
- 1 month agoFeb 24, 2025 05:32 PM IST
മനുഷ്യ- വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ടു സ്വീകരിക്കുന്ന നടപടികൾ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. 27ന് ഉച്ചയ്ക്കുശേഷം 3.30ന് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണു യോഗം.
- 1 month agoFeb 24, 2025 03:55 PM IST
ആറളം പഞ്ചായത്തിൽ യുഡിഎഫും ബിജെപിയും പ്രഖ്യാപിച്ച ഹർത്താൽ പുരോഗമിക്കുകയാണ്.
- 1 month agoFeb 24, 2025 03:54 PM IST
സംഭവസ്ഥലത്തെത്തിയ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ അടക്കമുള്ള നേതാക്കളെയും പ്രതിഷേധക്കാർ തടഞ്ഞു. ജനപ്രതിനിധികളും നേതാക്കളും ഇടപെട്ടിട്ടും നാട്ടുകാരെ ശാന്തരാക്കാനായില്ല.
- 1 month agoFeb 24, 2025 03:53 PM IST
വനം മന്ത്രി എ.കെ.ശശീന്ദ്രൻ ഇവിടെയെത്താതെ മൃതദേഹം വീട്ടിലേക്കു കൊണ്ടുപോകില്ലെന്നാണു പ്രതിഷേധക്കാർ പറയുന്നത്.
- 1 month agoFeb 24, 2025 03:53 PM IST
ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി ദമ്പതികളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. ദമ്പതികളുടെ വീടിനു 100 മീറ്റർ അകലെ മൃതദേഹങ്ങളുമായെത്തിയ ആംബുലൻസ് നാട്ടുകാർ തടഞ്ഞിരിക്കുകയാണ്.
- 1 month agoFeb 24, 2025 03:51 PM IST
കുടുംബത്തിന് ആകെ 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ആദ്യഗഡുവായ 10 ലക്ഷം രൂപ ഇന്നുതന്നെ വിതരണം ചെയ്യാനും ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര ദുരന്തനിവാരണ സമിതി യോഗം തീരുമാനിച്ചു. ഒരാൾക്ക് 10 ലക്ഷം രൂപ വീതമാണ് വനംവകുപ്പിന്റെ നഷ്ടപരിഹാരം.
- 1 month agoFeb 24, 2025 03:50 PM IST
രോഷാകുലരായ നാട്ടുകാർ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു കൊണ്ടുപോകാൻ അനുവദിക്കാതെ തടഞ്ഞുവച്ചിരുന്നു. സ്ഥലത്തെത്തിയ സണ്ണി ജോസഫ് എംഎൽഎ ഉൾപ്പെടെ ഇടപെട്ടെങ്കിലും നാട്ടുകാർ ശാന്തരായില്ല. രാത്രി 11.30ന് ആണ് മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റാനായത്.
- 1 month agoFeb 24, 2025 03:49 PM IST
ആറളം ഫാം പുനരധിവാസ മേഖലയിലെ 13–ാം ബ്ലോക്കിൽ കശുവണ്ടി ശേഖരിച്ചു മടങ്ങുകയായിരുന്ന ആദിവാസി ദമ്പതികളെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. അമ്പലക്കണ്ടി പ്രദേശത്തെ പ്ലോട്ട് നമ്പർ 1542ൽ താമസിക്കുന്ന വെള്ളി (80), ഭാര്യ ലീല (75) എന്നിവരാണു കൊല്ലപ്പെട്ടത്. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങൾ ചവിട്ടിയരച്ച നിലയിലാണ്.
ആറളം പഞ്ചായത്തിൽ യുഡിഎഫും ബിജെപിയും പ്രഖ്യാപിച്ച ഹർത്താൽ അവസാനിച്ചു. പതിമൂന്നാം ബ്ലോക്കിൽ കശുവണ്ടി ശേഖരിച്ചു മടങ്ങുമ്പോഴാണ് ഇന്നലെ ഉച്ചയോടെ വെള്ളിയെയും ലീലയെയും കാട്ടാന ആക്രമിച്ചത്. വീടിനു പിന്നിലുണ്ടായിരുന്ന കാട്ടാനയുടെ ആക്രമണത്തിൽ വയോധിക ദമ്പതികൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. പ്രദേശത്തു വന്യമൃഗ ശല്യത്തെ തുടർന്നു നൂറുകണക്കിനു കുടുംബങ്ങൾ വീടൊഴിഞ്ഞു പോയിരുന്നു. ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമിൽ ഇരുപതോളം പേരാണ് ഇതുവരെ കാട്ടാന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.