പാബ്ലോ നെരൂദയുടെ വിയോഗത്തിന് 50 വർഷം

Mail This Article
∙ഇരുപതാം നൂറ്റാണ്ടിനെ ഏറ്റവും കൂടുതൽ സ്വാധീനിച്ച കവികളിലൊരാളായ പാബ്ലോ നെരൂദയുടെ വിയോഗത്തിന് 50 വർഷമാകുന്നു. 1904 ജൂലൈ 12 നു തെക്കൻ ചിലെയിൽ ജനിച്ചു. 1973 സെപ്റ്റംബർ 23ന് 69–ാം വയസ്സിലാണ് അന്തരിച്ചത്.
സ്പാനിഷ് ഭാഷയിലെ ഏറ്റവും മഹാനായ കവിയെന്നാണു നെരൂദയെ നിരൂപകർ വാഴ്ത്തിയത്. കൗമാരത്തിൽത്തന്നെ കവിയായി പേരെടുത്ത നെരൂദ ജീവിതകാലമത്രയും ചിലെയുടെ രാഷ്ട്രീയത്തിലും സജീവമായിരുന്നു. വിവിധ രാജ്യങ്ങളിൽ ചിലെയുടെ നയതന്ത്രപ്രതിനിധിയായും ജോലിയെടുത്തു. 20–ാം വയസ്സിൽ പ്രസിദ്ധീകരിച്ച ട്വന്റി ലവ് പോയംസ് അതിപ്രശസ്തി നേടി. 1971 ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. പ്രശസ്ത കൃതികൾ: റെസിഡൻസ് ഓൺ എർത്ത്, കാന്റോ ജനറൽ, എലമെന്റൽ ഓഡ്‌സ്.
English Summary:50 years for death of Pablo Neruda