മ്യാൻമർ ഭൂകമ്പം: മരിച്ചവർ 2,065; ബോംബിങ് തുടർന്ന് സൈനിക ഭരണകൂടം

Mail This Article
നയ്പീഡോ ∙ മ്യാൻമറിൽ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2,065 ആയി. 3900 പേർക്കു പരുക്കേറ്റതായും 270 പേരെ കാണാതായതായും ഔദ്യോഗിക ടെലിവിഷൻ ചാനലായ എംആർടിവി അറിയിച്ചു. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മാൻഡലെയിലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഗർഭിണിയടക്കം 4 പേരെ രക്ഷിച്ചു. ഇന്ത്യയിൽനിന്നെത്തിയ ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്. പ്രതിപക്ഷ സായുധ സേന രണ്ടാഴ്ചത്തേക്കു പോരാട്ടം നിർത്തിവച്ചതായി പ്രഖ്യാപിച്ചെങ്കിലും സൈനിക ഭരണകൂടം ആക്രമണം തുടരുകയാണ്.
തായ്‌ലൻഡിൽ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. ബാങ്കോക്കിൽ നിർമാണത്തിലിരുന്ന വൻ കെട്ടിടം തകർന്നാണ് ഇതിൽ 12 പേർ മരിച്ചത്. മ്യാൻമറിന് 2 ദശലക്ഷം ഡോളർ സഹായം യുഎസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്കു 12.50നാണ് റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്.