ADVERTISEMENT

അത്താഴത്തിന് ചപ്പാത്തി കഴിക്കുന്നവരുടെ എണ്ണം നമ്മുടെ നാട്ടിൽ കൂടികൊണ്ടിരിക്കുകയാണ്. നല്ല സോഫ്റ്റ് ചപ്പാത്തി എങ്ങനെ തയാറാക്കാമെന്നാണ് പാചകവിദഗ്ധ ലക്ഷ്മി നായർ പുതിയ വ്ളോഗിൽ പരിചയപ്പെടുത്തുന്നത്.

ചേരുവകൾ

  • ആട്ട – 2 കപ്പ്
  • ഉപ്പ് – ½ – ¼ ടീസ്പൂൺ
  • വെള്ളം – 1 കപ്പ് + 2 ടേബിൾ സ്പൂൺ
  • റിഫൈൻഡ് ഓയിൽ – 1 ടേബിൾ സ്പൂൺ
  • ആട്ട (ആദ്യമെടുത്തതു കൂടാതെ) – 2 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ രണ്ട് കപ്പ് ഗോതമ്പ് മാവെടുത്ത് അര – മുക്കാൽ ടീസ്പൂൺ ഉപ്പ് ചേർത്ത് ഒരു കപ്പ് വെള്ളം (തിളപ്പിച്ച വെള്ളം ആവശ്യമില്ല) ആദ്യമേ തന്നെ മുഴുവനായും ഒഴിച്ച് അതിന്റെ കൂടെ 1 ടേബിൾ സ്പൂൺ റിഫൈൻഡ് ഓയിലും ചേർത്ത് നന്നായി കുഴയ്ക്കണം ഇതിന്റെ കൂടെ വീണ്ടും രണ്ട് ടേബിള്‍സ്പൂൺ വെള്ളം കൂടി ചേർത്ത് നന്നായി കുഴച്ച് ഒരു പതിനഞ്ചു മിനിറ്റ് നേരം അടച്ച് വയ്ക്കുക. പതിനഞ്ച് മിനിറ്റ് കഴിയുമ്പോൾ ഈ കുഴച്ചു വച്ച മാവിലേക്ക് വീണ്ടും രണ്ട് ടേബിൾ സ്പൂൺ ഗോതമ്പു മാവ് ചേർത്ത് കുഴയ്ക്കുക. ഇങ്ങനെ ചെയ്താൽ നല്ല സോഫ്റ്റ് ആയിട്ടുള്ള ചപ്പാത്തിയുടെ മാവ് കിട്ടും. ഇതേ മാവ് തന്നെ പൂരിയ്ക്കും ഉപയോഗിക്കാം. ഇനി ചപ്പാത്തിപ്പലകയിൽ കുറച്ച് ഗോതമ്പു പൊടി തൂകി ചപ്പാത്തി പരത്തിയെടുക്കാം. ഒരുപാട് കനം കുറച്ച് പരത്തേണ്ട കാര്യമില്ല.

ഇനി ചപ്പാത്തി ചുടുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളു ണ്ട്. ഒരു തവ എടുത്ത് തവ നന്നായി ചൂടായ ശേഷം ചപ്പാത്തി ഇടുക. ഇട്ട ഉടനെ തിരിച്ചിടുകയോ മറിച്ചിടുകയോ ചെയ്യരുത് കുറച്ച് സമയം വെയ്റ്റ് ചെയ്യുക. ചപ്പാത്തിയിൽ ചെറിയ ബബിൾസ് വന്നുകഴിയുമ്പോൾ മാത്രം ചപ്പാത്തി തിരിച്ചിടുക. അപ്പോൾ സൈഡുകൾ പൊങ്ങി വരുന്നതു കാണാം അപ്പോൾ വീണ്ടും തിരിച്ചിടുക അപ്പോൾ മാത്രം ചട്ടുകം വച്ച് ചപ്പാത്തി യുടെ മേലെ ചുറ്റോടു ചുറ്റും അമർത്തി കൊടുക്കുക. വീണ്ടും തിരിച്ചിടുക. എല്ലാവശവും ഒന്നു അമർത്തിക്കൊടുക്കുക. അതിനുശേഷം നേരെ പ്ലേറ്റിലേക്ക് മാറ്റുക. നല്ല സോഫ്റ്റ് ചപ്പാത്തി റെഡി.

ശ്രദ്ധിക്കാൻ

∙ചപ്പാത്തിയും ദോശയും ഒരു തവയിൽ ഉണ്ടാക്കരുത്. ചപ്പാത്തിക്ക് പ്രത്യേകം ഒരു തവ ഉള്ളതാണ് നല്ലത് കാരണം ചപ്പാത്തി ഉണ്ടാക്കുന്ന തവയിൽ ദോശ ഉണ്ടാക്കിയാൽ ദോശ ഇളകിക്കിട്ടാൻ പ്രയാസമായി‌രിക്കും.

∙ ചപ്പാത്തി ചൂടു പോകാതിരിക്കാൻ കാസറോളിൽ വയ്ക്കു ന്നതിനു മുൻപ് ഒരു അലുമിനിയം ഫോയിൽ കൊണ്ട് പൊതി ഞ്ഞ ശേഷം കാസറോളിൽ വച്ചാൽ ചപ്പാത്തി നല്ല ചൂടോടെ ഇരിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com