ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

പ്രവർത്തനരഹിതമായ ബാങ്ക് അക്കൗണ്ടുകൾ വീണ്ടും സജീവമാക്കുന്നതിനോ ക്ലെയിമുകൾ തീർക്കുന്നതിനോ ഉപഭോക്താക്കളെയോ അവരുടെ നിയമപരമായ അവകാശികളെയോ കണ്ടെത്താൻ ആർബിഐ കഴിഞ്ഞ ദിവസം ബാങ്കുകളോട് നിർദ്ദേശിച്ചു. രണ്ടു വർഷത്തിലധികം ഇടപാടുകളൊന്നും നടക്കാത്ത അക്കൗണ്ടുകളെയാണ് പ്രവർത്തന രഹിതമായി കണക്കാക്കുന്നത്. ഇത്തരം അക്കൗണ്ട് ഉടമകളെ  ബാങ്കുകൾ ഇമെയിൽ വഴിയോ ഫോൺ വഴിയോ ബന്ധപ്പെടാൻ ശ്രമിക്കണം. എന്നിട്ടും ഈ അക്കൗണ്ട് ഉടമകൾ ഇടപാടുകൾ ഒന്നുംതന്നെ നടത്തിയില്ലെങ്കിൽ അത്തരം അക്കൗണ്ടുകൾ 10 വർഷങ്ങൾക്ക് ശേഷം റിസർവ് ബാങ്കിന്റെ 'ഡെപ്പോസിറ്റർ എഡ്യൂക്കേഷൻ ആൻഡ് അവയർനെസ്സ്' ഫണ്ടിലേക്ക് മാറ്റും . എന്നാൽ ഈ ഫണ്ടുകൾ കണ്ടുകെട്ടുകയില്ല. അക്കൗണ്ട് ഉടമ കെ വൈ സി കൊടുത്താൽ അത് തിരിച്ചു പ്രവർത്തനക്ഷമമാക്കും.  ക്ലെയിം ചെയ്യപ്പെടാത്ത മുൻനിര 100 നിക്ഷേപങ്ങൾ തീർക്കുന്നതിനായി '100 ദിവസം, 100 പേയ്‌സ്' എന്ന പേരിൽ ഒരു കാമ്പെയ്‌ൻ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ  സമയപരിധി 2024 ഏപ്രിൽ 1 വരെ നീട്ടി. പ്രവർത്തനക്ഷമമല്ലാത്ത അക്കൗണ്ടുകൾ പ്രവർത്തനക്ഷമമാക്കാൻ 'ഹോം ബ്രാഞ്ചിൽ' തന്നെ എത്തണമെന്ന നിബന്ധനയും ആർ ബി ഐ ഇപ്പോൾ മാറ്റിയിട്ടുണ്ട്. 

English Summary:

RBI Instructed that Banks Should Identify Its Dormant Account Holders

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com