ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

പുതിയ പെൻഷൻ പദ്ധതി (എൻപിഎസ്) പിൻവലിക്കുന്നതിനും സർക്കാർ ജീവനക്കാർക്കുള്ള പഴയ പെൻഷൻ പദ്ധതി (ഒപിഎസ്) വീണ്ടും നടപ്പിലാക്കുന്നതിനുമായി കേന്ദ്രവും ചില സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ, കേന്ദ്ര സർക്കാർ എൻപിഎസ് നിയമങ്ങളിൽ മാറ്റം വരുത്തിയേക്കും. ഇതനുസരിച്ച് സർക്കാർ ജീവനക്കാർക്ക് ഉറപ്പായ 40% മുതൽ 45% വരെ പെൻഷൻ വാഗ്ദാനം ചെയ്യുമെന്നാണ് റിപ്പോർട്ട്.

പഴയ പെൻഷൻ പദ്ധതിയുടെ പ്രശ്നങ്ങൾ 

പഴയ പെൻഷൻ പദ്ധതിയിലേക്ക് തിരിച്ചു പോകുന്ന സർക്കാരുകൾക്ക് ഇത് വലിയൊരു ബാധ്യതയും തലവേദനയുമാണ് ഉണ്ടാക്കുന്നത്. എല്ലാ മാസവും പെന്‍ഷനും ആനുകൂല്യങ്ങളും നൽകാൻ തന്നെ സർക്കാരിന്റെ ഖജനാവിൽ നിന്ന് നല്ലൊരു തുക വിനിയോഗിക്കേണ്ടതായി വരും. ഒരു ചെറിയ ശതമാനത്തിനു സൗകര്യങ്ങൾ ലഭിക്കാൻ സർക്കാർ സംവിധാനങ്ങൾ ഞെരുങ്ങുന്ന അവസ്ഥയിലേക്കും ഇത് നയിക്കും. എന്നാൽ മാർക്കറ്റ് ലിങ്ക്ഡ് പെൻഷൻ പദ്ധതി ആണെങ്കിൽ അതിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന് അനുസരിച്ച് മാത്രം പെൻഷൻ നൽകിയാൽ മതിയാകും. കൂടാതെ പഴയ പെൻഷൻ പദ്ധതിയിൽ ഡി എ പോലുള്ള ആനുകൂല്യങ്ങൾ വർഷാവർഷം ചേർക്കുമ്പോൾ പെൻഷൻ തുക ഓരോ വർഷവും ഉയരുന്നത് വൻ ബാധ്യതയാണ് സർക്കാരുകൾക്ക് സൃഷ്ടിക്കുന്നത്. 

പുതിയ പെൻഷൻ പദ്ധതി 

എൻ പി എസ് നൽകുന്ന വാർഷിക ആദായം ഇപ്പോൾ 10 ശതമാനത്തോളമാണ്. ഇത് വർഷങ്ങളുടെ സേവനമുള്ള ഒരാൾക്ക് നല്ല ഒരു തുക സ്വരുക്കൂട്ടാൻ സഹായിക്കും. സാധാരണ മ്യൂച്ചൽ ഫണ്ടുകളുടെ 15 ശതമാനം വാർഷിക ആദായം എൻ പി എസ് നൽകുകയാണെങ്കിൽ ഇത് ഓൾഡ് പെൻഷൻ പദ്ധതിയെക്കാൾ കൂടുതൽ പെൻഷൻ തരുമെന്ന് വാദിക്കുന്നവരുമുണ്ട്. എൻ പി എസ് വഴിയുള്ള പെൻഷൻ വിതരണം സർക്കാർ ഖജനാവിന് ഒരു രീതിയിലും  ബാധ്യതയും ഉണ്ടാക്കില്ല.  

തെരെഞ്ഞെടുപ്പ് അജണ്ട 

പ്രതിപക്ഷം ഭരിക്കുന്ന പല സംസ്ഥാനങ്ങളും പുതിയ പെൻഷൻ പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സമീപകാലത്ത് നടന്ന ചില സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ  ഇതൊരു വലിയ അജണ്ട ആയിരുന്നു. എൻപിഎസ് പിൻവലിക്കാനുള്ള സമ്മർദ്ദം മൂലം ഇത് അവലോകനം ചെയ്യാൻ സർക്കാർ അടുത്തിടെ നാലംഗ പാനലിനെ രൂപീകരിച്ചു. എൻപിഎസ് പരിധിയിൽ വരുന്ന സർക്കാർ ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ നിർദ്ദേശിക്കുന്നതിനാണ് പാനൽ. 

ഒപിഎസിനെ തിരികെ കൊണ്ടുവരുന്നതിനുപകരം നിലവിലുള്ള എൻപിഎസ് പദ്ധതി പ്രകാരം ഉറപ്പായ പെൻഷൻ ഏർപ്പെടുത്താനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നതെന്നാണ് ഇപ്പോൾ റിപ്പോർട്ട്. സർക്കാർ ജീവനക്കാർക്ക് ഉറപ്പായ പെൻഷനുകൾ നൽകുന്നതിനായി ദേശീയ പെൻഷൻ സംവിധാനത്തിന് കീഴിലുള്ള മാർക്കറ്റ്-ലിങ്ക്ഡ് പുതിയ പെൻഷൻ സ്കീം (എൻപിഎസ്) കേന്ദ്രസർക്കാർ പരിഷ്കരിച്ചേക്കാം.

ഉറപ്പായ പെൻഷൻ 

വാർത്താ ഏജൻസികളുടെ  റിപ്പോർട്ട് അനുസരിച്ച്, ജീവനക്കാർക്ക് അവസാനത്തെ ശമ്പളത്തിന്റെ 40% മുതൽ 45% വരെ പെൻഷൻ സർക്കാർ ഉറപ്പുനൽകിയേക്കാം. ഇത് ചെയ്യുന്നതിന്, നിലവിലെ മാർക്കറ്റ്-ലിങ്ക്ഡ് പെൻഷൻ സ്കീമിന് സർക്കാർ മാറ്റം വരുത്താം.

നിലവിൽ, എൻപിഎസ് ജീവനക്കാർ അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ 10% പെൻഷനിലേയ്ക്ക് സംഭാവന നൽകണം, സർക്കാർ 14% സംഭാവന ചെയ്യുന്നു. എന്നാൽ  ഇപ്പോൾ പെൻഷൻ വരുന്നത് മാർക്കറ്റ് അധിഷ്‌ഠിത വരുമാനത്തെ ആശ്രയിച്ചിരിക്കുന്നു, അത് കൂടുതലും സർക്കാർ ഡെറ്റ് സെക്യൂരിറ്റികളിലാണ് നിക്ഷേപിക്കുന്നത്. ഇതിനു പകരം അവസാന ശമ്പളത്തിന്റെ 45 ശതമാനത്തോളം ഉറപ്പായ പെൻഷൻ എന്ന തീരുമാനം സർക്കാർ ജീവനക്കാർക്ക് വിചാരിക്കാത്ത ലോട്ടറിയാകും. 

English Summary : Changes in Pension Scheme may Come

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com