കോവിഡ് മരണ നിരക്ക് കൂടുന്നു, ഇൻഷുറൻസ് പ്രീമിയം നിരക്കും
Mail This Article
കോവിഡ് കാലത്ത് കൂടുതല്‍ പേര്‍ ഇന്ന് ഇന്‍ഷൂറന്‍സ് എടുക്കുന്നു. ഇന്‍ഷൂറന്‍സ് ഏജന്റ്മാര്‍ക്ക് കൂടുതല്‍ വിശദീകരിക്കാതെ പോളിസി വിൽക്കാനാകുന്നു. ബിസിനസ് വര്‍ധിച്ചെങ്കിലും ടേം ലൈഫ് ഇന്‍ഷൂറന്‍സിന്റെ റിസ്‌ക് കൂടിയതിനാല്‍ പ്രീമിയം വര്‍ധനയ്‌ക്കൊരുങ്ങുകയാണ് കമ്പനികള്‍. കോവിഡ് 19 മരണ നിരക്ക് ഉയര്‍ത്തിയതാണ് കാരണം. മരണ നിരക്ക് കൂടിയതോടെ കമ്പനികള്‍ക്ക് ഇന്‍ഷൂറന്‍സ് തുകയും കൈമാറേണ്ടി വരുന്നു ഇത് കമ്പനികളുടെ റിസ്‌ക് ഉയര്‍ത്തിയതോടെ റീ ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍ അതിനനുസരിച്ച് റിസ്‌ക് വെയ്‌റ്റേജ് കൂട്ടുന്നതാണ് പ്രീമിയം തുക ഉയരാന്‍ കാരണം.
ഇന്‍ഷൂറന്‍സ് കമ്പനികള്‍ വ്യക്തികള്‍ക്ക് നല്‍കുന്ന പോളിസികളുടെ റിസ്‌ക് ഭാഗീകമായോ മുഴുവനായോ ഏറ്റെടുക്കുന്ന സ്ഥാപനങ്ങളാണ് റീ ഇന്‍ഷൂറന്‍സ് കമ്പനികള്‍. ഇങ്ങനെ റീഇന്‍ഷൂറന്‍സ് കമ്പനികള്‍ പ്രീമിയം വര്‍ധിപ്പിക്കുന്നതോടെ അത് ഇന്‍ഷുറന്‍സ് കമ്പനികള്‍ വ്യക്തിഗത പോളിസികളിലേക്ക് കൈമാറ്റം ചെയ്യുന്നു. റിസ്‌കിലുള്ള വര്‍ധന പരിഗണിക്കുമ്പോള്‍ 2021ല്‍ 40 ശതമാനം വരെ പ്രീമിയത്തില്‍ വര്‍ധന വരുത്തിയേക്കുമെന്നാണ് സൂചനകള്‍. കോവിഡ് 19 ആഗോള തലത്തില്‍ മരണനിരക്ക് കൂട്ടിയിട്ടുണ്ട്.
English Summary: Covid Death Cases and Insurance Premiums are going up