ADVERTISEMENT

കൊറോണ കവചും കൊറോണ രക്ഷകും ഉള്‍പ്പടെയുള്ള ഹ്രസ്വകാല കോവിഡ്‌ പോളിസികള്‍ 2022 മാര്‍ച്ച്‌ 31 വരെ ലഭിക്കും. ജനറല്‍ ഇന്‍ഷൂറന്‍സ്‌ കമ്പനികള്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ്‌ കമ്പനികള്‍ക്കും കൊവിഡ്‌ പോളിസികള്‍ വില്‍ക്കുന്നതിനും പുതുക്കുന്നതിനുമുള്ള സമയപരിധി ഇന്‍ഷൂറന്‍സ്‌ റെഗുലേറ്ററി ആന്‍ഡ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ( ഐആര്‍ഡിഎഐ) ആറ്‌ മാസം കൂടി നീട്ടി നല്‍കി. നിലവിലെ സാഹചര്യം പരിഗണിച്ചാണ്‌ അന്തിമ സമയപരിധി വീണ്ടും നല്‍കിയിരിക്കുന്നത്‌.

കഴിഞ്ഞ മാര്‍ച്ചിലാണ്‌ ഹ്രസ്വകാല കൊവിഡ്‌ പോളിസികളുടെ വില്‍ക്കുന്നതിനും പുതുക്കുന്നതിനും ഉള്ള സമയപരിധി സെപ്‌റ്റംബര്‍ വരെ നീട്ടിയത്‌. പ്രത്യേക കൊറോണ പോളിസികള്‍ 2021 മാര്‍ച്ച്‌ 31 വരെ നല്‍കാനാണ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികള്‍ക്ക്‌ ആദ്യം അനുവാദം നല്‍കിയിരുന്നത്‌. സാധാരണ ആരോഗ്യ ഇന്‍ഷൂറന്‍സ്‌ പോളിസികളുമായി താരതമ്യം ചെയ്യുമ്പോള്‍ താഴ്‌ന്ന പ്രീമിയമാണ്‌ എന്നത്‌ ഈ പോളിസികളുടെ ജനപ്രീതി ഉയര്‍ത്തി.

English Summary: Covid Policies can Buy till 2022 March 31

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com