ക്രിപ്റ്റോ കറൻസി വ്യാപാരം നിയന്ത്രിക്കാൻ നിർദേശം നൽകില്ലെന്ന് സുപ്രീം കോടതി
Mail This Article
ക്രിപ്റ്റോകറൻസികളുടെ വ്യാപാരവും ഖനനവും നിയന്ത്രിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ രൂപീകരിക്കാൻ കേന്ദ്രത്തിനും മറ്റുള്ളവർക്കും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ബ്ലോക്ക് ചെയിൻ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ അല്ലെങ്കിൽ വെർച്വൽ കറൻസികളാണ് ക്രിപ്‌റ്റോകറൻസികൾ. ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ള പ്രധാന ഇളവുകൾ നിയമനിർമാണ നിർദ്ദേശത്തിന്റെ സ്വഭാവമുള്ളതാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരമാണ് ഹർജിയെങ്കിലും ഹർജിക്കാരന് എതിരെ നിലനിൽക്കുന്ന നടപടികളിൽ ജാമ്യം തേടുകയാണ് യഥാർത്ഥ ലക്ഷ്യമെന്ന് വ്യക്തമാണെന്ന് ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
ആർട്ടിക്കിൾ 32 ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശത്തെ കുറിച്ചും 32 (1) ഒരു പൗരന് അവകാശങ്ങൾ നടപ്പിലാക്കുന്നതിനായി സുപ്രീം കോടതിയെ സമീപിക്കാനുള്ള അവകാശം നൽകുന്നു. ഉത്തർപ്രദേശ് ആസ്ഥാനമായുള്ളയാൾ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ട ഇളവുകളിൽ ഡിജിറ്റൽ ആസ്തികൾ, ക്രിപ്‌റ്റോകറൻസികൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള നിർദ്ദേശവും ഉൾപ്പെട്ടിട്ടുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.
ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.