ADVERTISEMENT

ദീപാവലിക്കു മുന്നോടിയായി ആദായ ഷോപ്പിങിനുളള വൻ സാധ്യതകളുമായി രംഗതെത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ റീട്ടെയിൽ വിപണനക്കാരായ ആമസോണും ഫ്ലിപ്ക്കാർട്ടും. സെപ്റ്റംബർ 23ന് തുടങ്ങുന്ന ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിന്റെ ഭാഗമായി വൻ ഓഫറുകളുമായി കിക്ക് സ്റ്റാർട്ടർ ഡീലുകൾക്ക് ആമസോൺ തുടക്കം കുറിച്ചു കഴിഞ്ഞു. 

 

പ്രമുഖ ബ്രാൻഡുകളുടെ ഫാനുകൾ, മിക്സി, വാട്ടർ ഹീറ്റർ, വാട്ടർ പ്യൂരിഫൈയർ  തുടങ്ങിയവ 51  ശതമാനം വരെ ഇളവോടെ സ്വന്തമാക്കാനാകും. ബജാജ്, വിപ്രോ, ഗുഡ്നൈറ്റ്, യുറേക്ക ഫോബ്സ് തുടങ്ങിയ വിവിധ ബ്രാൻഡുകളുടെ ഉത്പന്നങ്ങളാണ് കിക്ക് സ്റ്റാർട്ടർ ഡീലുകളുടെ ഭാഗമായി വിപണനത്തിനുള്ളത്.

 

72 ശതമാനം വരെ വിലക്കുറവിൽ തുണിത്തരങ്ങളും കിക്ക് സറ്റാർട്ടർ ഡീലിന്റെ ഭാഗമായി ലഭ്യമാണ്. ആരോ, ലെവിസ്, മാക്സ്, പ്യൂമ തുടങ്ങിയ ബ്രാൻഡുകളുടെ ഉത്പന്നങ്ങളുടെ ശേഖരമാണ് ഡീലിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. പുരുഷൻമാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുള്ള വിവിധ മോഡലുകളിലുള്ള വസ്ത്രങ്ങൾ അടങ്ങുന്ന വൻ കളക്ഷനാണ് ഒരുക്കിയിട്ടുള്ളത്. 

 

മടക്കാവുന്ന ക്ലോത്ത് ഡ്രൈയർ, ട്രാവൽ ഷൂ കവർ, ആഭരണങ്ങൾ സൂക്ഷിക്കാനുള്ള കോട്ടൺ ബോക്സ് തുടങ്ങി ഒരു വീടിന് ആവശ്യമുള്ള സ്റ്റോറജ് സാമഗ്രികൾക്ക് 46 ശതമാനം വരെ വിലക്കുറവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പുരുഷന്‍മാർക്കുള്ള ഷേവിങ് സാമഗ്രികൾ, ട്രിമ്മർ എന്നിവ 60 ശതമാനത്തോളം വിലക്കുറവിൽ സ്വന്തമാക്കാനാകും. കുട്ടികളുടെ ഡയപ്പറുകൾക്കും വൈപ്പ്സിനും 45 ശതമാനം വരെയാണ് വിലക്കുറവ്. സ്മാർട്ട് വാച്ചുകളും വാച്ചുകളും 61 ശതമാനം വരെ കിഴിവോടെ സ്വന്തമാക്കാനാകും.

കിക്ക്സ്റ്റാർട്ടർ ഡീലുകളെ കുറിച്ച് കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

 

English Summary: Amazon kick starter deals with huge discount ahead of Great Indian festival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com