എസ്ഡിപിഐയുടേതെന്നു കരുതി പോർച്ചുഗലിന്റെ പതാക കീറി; വിഡിയോ വൈറൽ, കേസെടുക്കും

Mail This Article
പാനൂർ (കണ്ണൂർ)∙ എസ്ഡിപിഐയുടേതെന്നു കരുതി പോർച്ചുഗലിന്റെ പതാക കീറിയ യുവാവ് കുടുങ്ങി. കണ്ണൂർ പാനൂർ വൈദ്യരുപീടികയിലാണു സംഭവം. ചൊവ്വാഴ്ച രാത്രിയാണ് യുവാവ് പതാക വലിച്ചു കീറിയത്. ചിലർ ഇത് വീഡിയോയിൽ പകർത്തി. പിന്നീടാണ് ഇയാൾ അറിയുന്നത് കീറിയത് പോർച്ചുഗലിന്റെ പതാകയാണെന്ന്. അതോടെ പോർച്ചുഗൽ ആരാധകർ എത്തി ചോദ്യം ചെയ്തു.
ഫിഫ ലോകകപ്പിനോട് അനുബന്ധിച്ച് പ്രദേശത്തെ പോര്‍ച്ചുഗൽ ടീമിന്റെ ആരാധകരാണ് പതാകകൾ സ്ഥാപിച്ചത്. പൊലീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. യുവാവിന് എതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പോർച്ചുഗലിന്റെ പതാക വലിച്ചു കീറുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
English Summary: Portugal flag torn at kannur