ADVERTISEMENT

മലപ്പുറം ∙ സൂപ്പർ കപ്പിൽ പങ്കെടുക്കാനായി മുംബൈയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയിൽ വാച്ച് വിമാനത്തിൽ മറന്നുവച്ച് ഒഡീഷ എഫ്സി താരം അനികേത് ജാദവ്. സംഭവം താരം ട്വിറ്ററിൽ പങ്കുവച്ചതോടെ വാച്ച് ഉടൻ കണ്ടെത്തി കൈമാറുമെന്നു ഇൻഡിഗോ കമ്പനി ട്വിറ്ററിൽ തന്നെ മറുപടി നൽകി.

മുംബൈയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ 5ന് ടീമിനൊപ്പമാണ് അനികേത് കോഴിക്കോട്ടെത്തിയത്. യാത്രയ്ക്കിടെ വിമാനത്തിന്റെ സീറ്റ് പോക്കറ്റിലാണ് വാച്ച് മറന്നുവച്ചത്. കസ്റ്റമർ കെയറിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നു കാണിച്ച് വ്യാഴാഴ്ചയാണ് അനികേത് പോസ്റ്റിട്ടത്. തൊട്ടുപിന്നാലെ ഇൻഡിഗോയുടെ മറുപടിയെത്തി. 

വരം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും വാച്ച് ഉടൻ തിരിച്ചു കിട്ടാൻ നടപടി സ്വീകരിക്കുമെന്നുമായിരുന്നു മറുപടി. വാച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി അനികേതിനെ ഏൽപിക്കുമെന്നു ഇൻഡിഗോ അധികൃതർ പറഞ്ഞു.

English Summary: Aniket Jadhav forgot wrist watch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com