അൽവാരസിന്റെ ഡബിൾ ടച്ച് ! അർജന്റീന താരത്തിന് പിഴച്ചത് ഇവിടെയാണ്, തീരുമാനത്തിൽ തെറ്റില്ലെന്ന് യുവേഫ

Mail This Article
ഫുട്ബോൾ നിയമം അനുസരിച്ച് പെനൽറ്റി ഷൂട്ടൗട്ടിൽ കിക്കെടുക്കുന്ന ഷൂട്ടർ രണ്ടു തവണ പന്തിൽ ടച്ച് ചെയ്യരുത്. ഇതാണ് ചാംപ്യന്‍സ് ലീഗിൽ അൽവാരസിനു വിനയായത്. തെന്നി വീണപ്പോൾ അൽവാരസിന്റെ ഇടതുകാൽ ആദ്യം പന്തിൽ ടച്ച് ചെയ്തു. പിന്നാലെ വലംകാൽ കൊണ്ടുള്ള കിക്കിൽ പന്ത് വലയിലെത്തിയെങ്കിലും അത് ഡബിൾ ടച്ച് ആയി കണക്കാക്കി.
അൽവാരസിന്റെ ഗോൾ നിഷേധിച്ചത് ശരിയായ തീരുമാനമായിരുന്നെന്ന് മത്സരശേഷം വിവാദം കനത്തതോടെ യുവേഫ പ്രസ്താവന ഇറക്കി. എന്നാൽ മനഃപൂർവമല്ലാതെ ഇങ്ങനെ സംഭവിക്കുന്ന സാഹചര്യങ്ങളിൽ നിയമത്തിൽ പരിഷ്ക്കാരം വരുത്തുന്ന കാര്യത്തിൽ ഫിഫയുമായും നിയമരൂപീകരണ സമിതിയായ ഇന്റർനാഷനൽ ഫുട്ബോൾ ബോർഡുമായും (ഇഫാബ്) ചർച്ച നടത്തുമെന്നു യുവേഫ അറിയിച്ചു.