വെള്ള സാരിയോട് പ്രണയം; ആലിയയെ വിടാതെ ‘ഗംഗുഭായ്’
Mail This Article
ആലിയ ഭട്ടിന് വെള്ള സാരികളോടാണ് ഇപ്പോൾ പ്രണയം. പുതിയ സിനിമ ഗംഗുഭായ് കത്തിയവാഡി എന്ന സിനിമയുടെ പ്രചാരണ പരിപാടികളിലെല്ലാം വെള്ള സാരിയിലാണ് താരസുന്ദരി എത്തുന്നത്. ഗംഗുഭായിയുടെ പ്രധാന വേഷം വെള്ള സാരിയാണ് എന്നതാണ് ഇതിനു കാരണം
ഡൽഹിയിൽ നടന്ന ഒരു പരിപാടിയിലും പതിവു തെറ്റിക്കാതെ താരസുന്ദരി എത്തി. വെള്ള ഷീർ ഓർഗന്‍സ സാരിയാണ് ധരിച്ചത്.ചെറിയ പോൽക്ക ഡോട്ട് ഡിസൈനുകൾ സാരിയിൽ ഉണ്ടായിരുന്നു. സ്ലീവ്‌ലസ് ബ്ലൗസ് ആണ് പെയർ ചെയ്തത്. ബ്ലൗസിലും പോൽക്ക ഡോട്ട്സ് നിറഞ്ഞു. ഖ്യാതി പാണ്ഡെയുടെ ലേബലിൽ നിന്നുള്ളതാണ് ഈ സാരി. 14,500 രൂപയാണ് വില. പതിവുപോലെ മിനിമൽ സ്റ്റൈലിലായിരുന്നു മേക്കപ്പും ആക്സസറീസും.
സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന ‘ഗംഗുഭായി കത്തിയവാഡി’ ഫെബ്രുവരി 25ന് തിയറ്ററുകളിലെത്തും. മുംബൈയിലെ കാമാത്തിപുര ഭരിക്കുന്ന മാഫിയാ ക്വീനിനെനയാണ് ആലിയ അവതരിപ്പിക്കുന്നത്. ഹുസൈന്‍ സെയ്ദിയുടെ മാഫിയാ ക്വീന്‍സ് ഓഫ് മുംബൈ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് സിനിമ.
English Summary : Alia Bhatt in Rs 14k white saree