ADVERTISEMENT

മുന്‍ ലോകസുന്ദരിയും ബോളിവുഡ് താരവുമായ മാനുഷി ഛില്ലറിന്റെ ഫാഷന്‍ തിരഞ്ഞെടുപ്പുകള്‍ ഏറെ ശ്രദ്ധേയമാണ്. ഔട്ട് ഓഫ് ദ് ബോക്സ് ലുക്കുകളിൽ മാനുഷി ഫാഷൻ ലോകത്തിന്റെ ശ്രദ്ധ നേടിയിട്ടുണ്ട്. താരസുന്ദരിയുടെ പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റും വൈറലാണ്. ബോഹോ കട്ട്-ഔട്ട് വസ്ത്രത്തില്‍ സണ്‍ബാത്ത് നടത്തുന്ന മാനുഷിയാണ് ചിത്രത്തിലുള്ളത്.

ഷോള്‍ഡറില്‍ നിന്നും അരക്കെട്ട് വരെയുള്ള ക്രോസ് ടോപും ഫ്രില്ലോടു കൂടിയ സ്‌കർട്ടുമാണ് വേഷം. ഗോള്‍ഡന്‍ നിറത്തിലുള്ള ഈ കട്ട്-ഔട്ട് ഡ്രസ്സ് മാനുഷിയെ അതിസുന്ദരിയാക്കുന്നു. ‘സൂര്യാസ്തമയം ആകാശത്തെ വര്‍ണാഭമാക്കുന്നു’ എന്ന തലക്കെട്ടോടു കൂടിയാണ് പൂന്തോട്ടത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ മാനുഷി പങ്കുവച്ചത്. 

നേരത്തെ വോഗ് ഇന്ത്യയുടെ ഫോഴ്സ് ഓഫ് ഫാഷന്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴുള്ള മാനുഷിയുടെ ലുക്കും അഭിനന്ദനം നേടിയിരുന്നു. സ്ലീവ്ലെസ് പ്ലിംഗ് നെക്ക് ബ്ലൗസും കറുത്ത ഷിഫോണ്‍ സാരിയും ഷീയര്‍ ഓപ്പറ ഗ്ലൗസും ധരിച്ചാണ് താരം പങ്കെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com