പേയ്ടിഎമ്മിലെ ഈ മാറ്റം അറിഞ്ഞോ?, ലൈറ്റ് വാലറ്റ് തനിയെ റിചാർജ് ആകും, ഉപകാരപ്രദം
Mail This Article
പിൻ നമ്പർ നൽകാതെ അതിവേഗ പണമിടപാടിന് സഹായിക്കുന്നതാണ് ‘യുപിഐ ലൈറ്റ്’ സംവിധാനം. ബാങ്ക് സെർവർ തകരാറിലാണെങ്കിലും പണമിടപാട് നടക്കുമെന്നതാണ് യുപിഐ ലൈറ്റിന്റെ മെച്ചം. യുപിഐ ലൈറ്റിൽ ഇനി റിചാർജ് ചെയ്യാൻ മറന്നാലും വിഷമിക്കേണ്ട. സെറ്റ് ചെയ്ത ലിമിറ്റിനു താഴെ പോയാൽ തനിയ ടോപ് അപ് ചെയ്യുന്ന സേവനവുമായി എത്തുകയാണ് പേയ്ടിഎം.
ഒരു ഇടപാടിനു 500 രൂപ വരെയും പ്രതിദിന ഇടപാടിനു 2000 രൂപവരെയുമാണ് ഉപയോക്താക്കൾക്ക് ഉപയോഗിക്കാനാവുക.കൂടാതെ, ഒരു യുപിഐ സ്റ്റേറ്റ്മെന്റ് ഡൗൺലോഡ് ഫീച്ചർ അവതരിപ്പിച്ചു, ഇത് എല്ലാ യുപിഐ ഇടപാടുകളുടെയും വിശദമായ റെക്കോർഡുകൾ കാണാനും ഡൗൺലോഡ് ചെയ്യാനും ഉപയോക്താക്കളെ അനുവദിക്കും.
യുപിഐ ലൈറ്റ് ടോപ്പ്-അപ്പ് ഫീച്ചർ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
യുപിഐ ലൈറ്റ് ഉപയോക്താക്കൾക്ക് മിനിമം ബാലൻസ് സജ്ജീകരിക്കാനാകും. ഇതിനുശേഷം, യുപിഐ ലൈറ്റ് വാലറ്റിന്റെ ബാലൻസ് നിശ്ചയിച്ച തുകയേക്കാൾ കുറവാണെങ്കിൽ, അത്ബാങ്ക് അക്കൗണ്ടിൽ നിന്ന് സ്വയമേവ റീലോഡ് ചെയ്യപ്പെടും. യുപിഐ ലൈറ്റ് വാലറ്റിന്റെ പരിധി 2000 രൂപയിൽ കവിയരുത്, മാത്രമല്ല ഇത് ഒരു ദിവസം അഞ്ച് തവണ മാത്രമേ റീലോഡ് ചെയ്യാൻ കഴിയുകയുമുള്ളൂ.