HPCL: ഡിപ്ലോമക്കാർക്ക് ജൂനിയർ എക്സിക്യൂട്ടീവ് അവസരം; 355 ഒഴിവ്, മാസം ഒരു ലക്ഷത്തിനടുത്ത് ശമ്പളം വാങ്ങാം

Mail This Article
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ മാർക്കറ്റിങ് ഡിവിഷനിൽ ജൂനിയർ എക്സിക്യൂട്ടീവ് തസ്തികകളിൽ അവസരം. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, കെമിക്കൽ വിഭാഗങ്ങളിലായി 234 ഒഴിവ്. ഫെബ്രുവരി 14 വരെ ഒാൺലൈനായി അപേക്ഷിക്കാം.
∙യോഗ്യത: 60% മാർക്കോടെ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെന്റേഷൻ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഇലക്ട്രോണിക്സ്/കെമിക്കൽ എൻജിനീയറിങ്/കെമിക്കൽ ടെക്നോളജി ഡിപ്ലോമ (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 50% മാർക്ക് മതി).
∙പ്രായപരിധി: 25
∙ശമ്പളം: 30,000-1,20,000.
∙ഫീസ്: 1180. ഒാൺലൈനായി അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ എന്നിവർക്കു ഫീസില്ല. www.hindustanpetroleum.com
രാജസ്ഥാൻ റിഫൈനറി: 121 ഒഴിവ്
എച്ച്പിസിഎൽ രാജസ്ഥാൻ റിഫൈനറിയിൽ എക്സിക്യൂട്ടീവ് തസ്തികകളിലായി 121 ഒഴിവ്. ഫെബ്രുവരി 8 വരെ ഒാൺലൈനായി അപേക്ഷിക്കാം.
∙യോഗ്യത: കെമിക്കൽ/ഫയർ ആൻഡ് സേഫ്റ്റി/ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഇൻസ്ട്രുമെന്റേഷൻ/ഇൻഫർമേഷൻ സിസ്റ്റംസിൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ കെമിക്കൽ/പെട്രോകെമിക്കൽ/ഫെർട്ടിലൈസർ/പ്ലാസ്റ്റിക്/പോളിമെർ/റിഫൈനറി ആൻഡ് പെട്രോകെമിക്കൽ/ഷുഗർ ടെക്നോളജി/ഒായിൽ ടെക്നോളജിയിൽ എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ ബിഎസ്‌സി കെമിസ്ട്രി/പോളിമെർ കെമിസ്ട്രി/ ഇൻഡസ്ട്രിയൽ കെമിസ്ട്രി, 0-12 വർഷ പരിചയം.
∙ശമ്പളം: 30,000-2,20,000.
കൂടുതൽ വിവരങ്ങൾ www.hrrl.inൽ പ്രസിദ്ധീകരിക്കും.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..