ADVERTISEMENT

കേന്ദ്ര സർക്കാരിനു കീഴിൽ കൊൽക്കത്ത ആസ്ഥാനമായ കോൾ ഇന്ത്യ ലിമിറ്റഡിന്റെ സബ്സിഡിയറി കമ്പനികളിൽ മാനേജ്‌മെന്റ് ട്രെയിനിയുടെ 434 ഒഴിവ്. ഒരു വർഷം പരിശീലനം, തുടർന്നു നിയമനം. ഓൺലൈൻ അപേക്ഷ ഫെബ്രുവരി 14 വരെ.

വിഭാഗങ്ങളും യോഗ്യതയും:

∙കമ്യൂണിറ്റി ഡവലപ്മെന്റ്: കമ്യൂണിറ്റി ഡവലപ്മെന്റ്/റൂറൽ ഡവലപ്മെന്റ്/കമ്യൂണിറ്റി ഒാർഗനൈസേഷൻ ആൻഡ് ഡവലപ്മെന്റ് പ്രാക്ടിസ്/അർബൻ ആൻഡ് റൂറൽ കമ്യൂണിറ്റി ഡവലപ്മെന്റ്/റൂറൽ ആൻഡ് ട്രൈബൽ ഡവലപ്മെന്റ്/ഡവലപ്മെന്റ് മാനേജ്മെന്റ്/റൂറൽ മാനേജ്മെന്റിൽ പിജി/പിജി ഡിപ്ലോമ അല്ലെങ്കിൽ മേൽപറഞ്ഞ വിഭാഗങ്ങളിലൊന്നിൽ സ്പെഷലൈസേഷനോടെ എംഎസ്ഡബ്ല്യു.

∙എൻവയൺമെന്റ്: എൻവയൺമെന്റ് എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ ഏതെങ്കിലും എൻജിനീയറിങ് ബിരുദവും എൻവയൺമെന്റ് എൻജിനീയറിങ്ങിൽ പിജി/ഡിപ്ലോമയും.

∙ഫിനാൻസ്: സിഎ/ഐസിഡബ്ല്യുഎ.

∙ലീഗൽ: നിയമ ബിരുദം.

∙മാർക്കറ്റിങ് ആൻഡ് സെയിൽസ്: ബിരുദവും എംബിഎ/പിജി ഡിപ്ലോമ ഇൻ മാനേജ്മെന്റും (മാർക്കറ്റിങ് സ്പെഷലൈസേഷൻ).

∙മെറ്റീരിയൽസ് മാനേജ്മെന്റ്: ഇലക്ട്രിക്കൽ/ മെക്കാനിക്കൽ എൻജിനീയറിങ് ബിരുദവും എംബിഎ/പിജി ഡിപ്ലോമ ഇൻ മാനേജ്മെന്റും.

∙പഴ്സനേൽ ആൻഡ് എച്ച്ആർ: ബിരുദം; മാനേജ്മെന്റിൽ പിജി/പിജി ഡിപ്ലോമ/പിജി പ്രോഗ്രാം (എച്ച്ആർ/ഇൻഡസ്ട്രിയൽ റിലേഷൻസ്/പഴ്സനേൽ മാനേജ്മെന്റ് സ്പെഷലൈസേഷനോടെ) അല്ലെങ്കിൽ എംഎച്ച്ആർഒഡി അല്ലെങ്കിൽ എംബിഎ അല്ലെങ്കിൽ എംഎസ്ഡബ്ല്യു (എച്ച്ആർ സ്പെഷലൈസേഷൻ).

∙സെക്യൂരിറ്റി: ബിരുദം.

∙കോൾ പ്രിപറേഷൻ: ബിഇ/ബിടെക്/ബിഎസ്‍സി എൻജി. ഇൻ കെമിക്കൽ/മിനറൽ/മിനറൽ ആൻഡ് മെറ്റലർജിക്കൽ എൻജിനീയറിങ്.

സെക്യൂരിറ്റി, ഫിനാൻസ് ഒഴികെയുള്ളവയിൽ 60% മാർക്കോടെ യോഗ്യത നേടിയിരിക്കണം (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 55% മതി).

∙പ്രായപരിധി: 30.

∙ഫീസ്: 1,180. ഒാൺലൈനായി അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, കോൾ ഇന്ത്യ കമ്പനി/ സബ്സിഡിയറി ജീവനക്കാർ എന്നിവർക്കു ഫീസില്ല.

∙ശമ്പളം: പരിശീലനസമയത്ത് 50,000–1.60 ലക്ഷം രൂപ നിരക്കിൽ സ്റ്റൈപെൻഡ്. പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ, നിബന്ധനകൾക്കു വിധേയമായി 60,000–1.80 ലക്ഷം ശമ്പളനിരക്കിൽ നിയമനം.

∙തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ് ഒാൺലൈൻ ടെസ്റ്റ് (സിബിടി) മുഖേന.

www.coalindia.in

ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...

(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..

English Summary:

Management Trainee Opportunity

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com