പത്താം ക്ലാസാണോ യോഗ്യത? സെൻട്രൽ ഇൻഡസ്‌ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിൽ കോൺസ്റ്റബിളാകാം, 1124 ഒഴിവിൽ ഉടൻ വിജ്ഞാപനം

Mail This Article
സെൻട്രൽ ഇൻഡസ്‌ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിൽ വിവിധ കോൺസ്റ്റബിൾ തസ്തികകളിലേക്ക് ഉടൻ വിജ്ഞാപനമാകും. കോൺസ്‌റ്റബിൾ/ഡ്രൈവർ, കോൺസ്റ്റബിൾ/ഡ്രൈവർ കം പമ്പ് ഓപ്പറേറ്റർ (ഡ്രൈവർ ഫോർ ഫയർ സർവീസസ്) എന്നീ വിഭാഗങ്ങളിലായി 1124 ഒഴിവുകളിലാണ് അവസരം പുരുഷന്മാർക്ക് അപേക്ഷിക്കാം. ഓൺലൈൻ ഫെബ്രുവരി 3 മുതൽ മാർച്ച് 4 വരെ.
∙ യോഗ്യത: പത്താം ക്ലാസ് ജയം/തത്തുല്യം, ഹെവി, ലൈറ്റ് മോട്ടർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, 3 വർഷ ഡ്രൈവിങ് പരിചയം
∙ പ്രായം: 21-27. അർഹർക്കു നിയമാനുസൃത ഇളവ്.
∙ ശമ്പളം: 21,700–69,100.
∙ ശാരീരിക യോഗ്യത: ഉയരം: 167 സെമീ (എസ്‌ടിക്ക്: 160 സെമീ), നെഞ്ചളവ്: 80–85 സെമീ (എസ്‌ടിക്ക്: 78–83 സെമീ), തൂക്കം: ആനുപാതികം.
∙ തിരഞ്ഞെടുപ്പുരീതി: ശാരീരിക അളവുപരിശോധന, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന, കംപ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ എഴുത്തുപരീക്ഷ എന്നിവ മുഖേന.
∙ അപേക്ഷാഫീസ്: 100. പട്ടികജാതി, പട്ടിക വർഗ വിഭാഗക്കാർക്കും വിമുക്‌തഭടന്മാർക്കും ഫീസില്ല. എസ്ബിഐ ചലാൻ ഉപയോഗിച്ചോ ഓൺലൈനായോ ഫീസടയ്ക്കാം.
∙ കൂടുതൽ വിവരങ്ങൾ https://cisfrectt.cisf.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..