ASRB കംബൈൻഡ് എക്സാമിന് അപേക്ഷ ക്ഷണിച്ചു: 552 ഒഴിവ്

Mail This Article
നാഷനൽ എലിജിബിലിറ്റി ടെസ്റ്റ് (NET)-2025, അഗ്രികൾചറൽ റിസർച് സർവീസ് (ARS), സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ് (SMS), സീനിയർ ടെക്നിക്കൽ ഒാഫിസർ (STO) എന്നിവയിലേക്കായി നടത്തുന്ന കംബൈൻഡ് എക്സാമിന് അഗ്രികൾചറൽ സയന്റിസ്റ്റ് റിക്രൂട്മെന്റ് ബോർഡ് (ASRB) അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 22 മുതൽ മേയ് 21 വരെ ഒാൺലൈനായി അപേക്ഷിക്കാം. ARS-458, SMS-41, STO-83 എന്നിങ്ങനെയാണ് ഒഴിവ്. NET ഒഴിവുകൾ വ്യക്തമാക്കിയിട്ടില്ല.
∙ഒഴിവുള്ള വകുപ്പുകൾ: അഗ്രികൾചറൽ ബയോടെക്നോളജി, അഗ്രികൾചറൽ എന്റമോളജി, അഗ്രികൾചറൽ മൈക്രോബയോളജി, ഇക്കണോമിക് ബോട്ടണി ആൻഡ് പ്ലാന്റ് ജെനറ്റിക് റിസോഴ്സസ്, ജെനറ്റിക്സ് ആൻഡ് പ്ലാന്റ് ബ്രീഡിങ്, നിമറ്റോളജി, പ്ലാന്റ് ബയോകെമിസ്ട്രി, പ്ലാന്റ് പതോളജി, പ്ലാന്റ് ഫിസിയോളജി, സീഡ് സയൻസ് ആൻഡ് ടെക്നോളജി, ഫ്ലോറികൾചർ ആൻഡ് ലാൻഡ് സ്കേപ്പിങ്, ഫ്രൂട് സയൻസ്, സ്പൈസസ്, പ്ലാന്റേഷൻ ആൻഡ് മെഡിസിനൽ ആൻഡ് അരോമാറ്റിക് പ്ലാന്റ്സ്, വെജിറ്റബിൾ സയൻസ്, അനിമൽ ബയോകെമിസ്ട്രി, അനിമൽ ബയോടെക്നോളജി, അനിമൽ ജെനറ്റിക് ആൻഡ് ബ്രീഡിങ് തുടങ്ങി അറുപതോളം വകുപ്പുകളിൽ.
അപേക്ഷാഫീസ് സംബന്ധിച്ച വിശദാംശങ്ങൾ പട്ടികയിൽ നൽകിയിട്ടുള്ളത് കാണുക.
∙യോഗ്യത: ബന്ധപ്പെട്ട വിഭാഗങ്ങളിലെ പിജി. (വിശദാംശങ്ങൾക്കു വെബ്സൈറ്റ് കാണുക).
∙പ്രായം: NET: 21 വയസ്സ് പൂർത്തിയാകണം, ഉയർന്ന പ്രായപരിധിയില്ല. ARS: 21-32; SMS, STO: 21-35. അർഹർക്ക് ഇളവ്.
∙തിരഞ്ഞെടുപ്പ്: സെപ്റ്റംബർ 2-4 വരെ നടത്തുന്ന പ്രിലിമിനറി ഒാൺലൈൻ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ഡിസംബർ 7 നു നടത്തുന്ന ഡിസ്ക്രിപ്റ്റീവ് മെയിൻസ് പരീക്ഷ എന്നിവയിലൂടെ. പ്രിലിമിനറി പരീക്ഷയ്ക്ക് തിരുവനന്തപുരത്തും കൊച്ചിയിലും മെയിൻസിന് കൊച്ചിയിൽ മാത്രവുമാണ് പരീക്ഷാകേന്ദ്രം.