പത്താം ക്ലാസ് യോഗ്യതയുണ്ടോ? നേവിയിൽ ഉദ്യോഗസ്ഥരാകാം, ശമ്പളം 25,500 മുതൽ 81,100 രൂപ വരെ!

Mail This Article
ഇന്ത്യൻ നേവിയുടെ വെസ്റ്റേൺ നേവൽ കമാൻഡ് മുംബൈ ഹെഡ്ക്വാർട്ടേഴ്സിനു കീഴിൽ ബോട്ട് ക്രൂ സ്റ്റാഫ് വിഭാഗത്തിൽ327ഒഴിവിലേക്കുള്ള വിജ്ഞാപനം കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ മാർച്ച് 8-14ലക്കത്തിൽ പ്രസിദ്ധീകരിച്ചു. ജനറൽ സെൻട്രൽ സർവീസ്, ഗ്രൂപ് സി നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്തികയാണ്. മാർച്ച് 12 മുതൽ ഏപ്രിൽ1വരെ ഒാൺലൈനായി അപേക്ഷിക്കാം.
തസ്തിക, ഒഴിവ്, യോഗ്യത:
∙ലാസ്കർI (192ഒഴിവ്): പത്താം ക്ലാസ് ജയം,നീന്തൽ അറിയണം, ഒരു വർഷ ജോലി പരിചയം.
∙ഫയർമാൻ(73): പത്താം ക്ലാസ് ജയം,നീന്തൽ അറിയണം,പ്രി-സീ ട്രെയിനിങ് കോഴ്സ് സർട്ടിഫിക്കറ്റ്.
∙സ്രാങ്ക് ഒാഫ് ലാസ്കർ (57): പത്താം ക്ലാസ് ജയം, സ്രാങ്ക് സർട്ടിഫിക്കറ്റ്, സ്രാങ്ക് ഇൻ ചാർജ് ആയി 2വർഷ ജോലി പരിചയം.
∙ടോപസ് (Topass) (5): പത്താം ക്ലാസ് ജയം, നീന്തൽ അറിയണം.
∙പ്രായം: 18-25. അർഹർക്ക് ഇളവ്.
∙ശമ്പളം: സ്രാങ്ക് ഒാഫ് ലാസ്കർ- 25,500-81,100; ലാസ്കർI, ഫയർമാൻ, ടോപസ് തസ്തികകളിൽ18,000-56,900.
∙തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷ മുഖേന. വിജ്ഞാപനം www.joinindiannavy.gov.inൽ ഉടൻ പ്രസിദ്ധീകരിക്കും.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..