Activate your premium subscription today
Friday, Feb 28, 2025
Feb 26, 2025
വത്തിക്കാൻ∙ പാവങ്ങളുടെ ഡോക്ടർ എന്നറിയപ്പെടുന്ന വെനസ്വേലയിലെ വാഴ്ത്തപ്പെട്ട ഗ്വെസെപ്പോ ഗ്രിഗോറിയോ ഹെർണാണ്ടസ്, ഇറ്റലിയിലെ അഭിഭാഷകൻ വാഴ്ത്തപ്പെട്ട ബർത്തലോ ലോങ്ങോ എന്നിവർ വിശുദ്ധ പദവിയിലേക്ക്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കിടക്കവേയാണു ഫ്രാൻസിസ് മാർപാപ്പ ഉത്തരവിൽ ഒപ്പിട്ടത്. കേരളത്തിൽ 12 മഠങ്ങളുള്ള ഡൊമിനിക്കൻ സിസ്റ്റേഴ്സ് ഓഫ് സെന്റ് മേരി ഓഫ് റോസറി സഭാ സ്ഥാപകൻ ദൈവദാസൻ ഡിഡാക്കോ ബെസി (ഇറ്റലി) യെ ധന്യനായി പ്രഖ്യാപിച്ചു.
പ്രയാഗ്രാജ് ∙ മഹാശിവരാത്രി രാവിൽ അമൃത സ്നാനത്തോടെ മഹാകുംഭ മേളയ്ക്ക് സമാപനം. ഒന്നരനൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ എത്തിയ കുംഭമേളയ്ക്ക് 66 കോടിയിലേറെപ്പേർ എത്തിയെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. ഇന്നലെ മാത്രം 1.3 കോടി തീർഥാടകർ അമൃത സ്നാനം ചെയ്തു. ഹെലികോപ്റ്ററിൽ നിന്ന് പുഷ്പ വൃഷ്ടിയും നടത്തി. ജനുവരി 13ന് പൗഷ് പൗർണിമ സ്നാനത്തോടെയാണ് മേള തുടങ്ങിയത്. ആർത്തിരമ്പുന്ന കടലായി ലക്ഷക്കണക്കിനു തീർഥാടകർ ഓരോ ദിവസവും ത്രിവേണി സംഗമത്തിൽ എത്തി. മൗനി അമാവാസി ദിനമായ ജനുവരി 29ന് 5 കോടി തീർഥാടകരാണ് എത്തിയത്.
Feb 25, 2025
2025 ഫെബ്രുവരി 26-ന് ഈശ യോഗ കേന്ദ്രത്തിൽ ആദിയോഗിയുടെയും സദ്ഗുരുവിന്റെയും സാന്നിധ്യത്തിൽ നടക്കുന്ന മഹാശിവരാത്രി ആഘോഷങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും. 26-ന് വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന രാത്രിയുടനീളമുള്ള ആഘോഷങ്ങൾ 27-ന് രാവിലെ 6 മണിക്ക് സമാപിക്കും.
Feb 22, 2025
പലവട്ടം വിദേശ സ്വാധീനങ്ങൾക്ക് വിധേയപ്പെടേണ്ടിവന്നിട്ടുള്ള ഒരു സഭയാണ് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. ഈ സ്വാധീനങ്ങൾ സഭയുടെ തോളിൽ താങ്ങാനാവാത്ത ഭാരമായി പരിണമിച്ചപ്പോഴെല്ലാം, അതിനടിയിൽപ്പെട്ട് ഞെരിഞ്ഞുപോകാതെ സഭാഗാത്രത്തെ രക്ഷിക്കാൻ ഓരോ ചരിത്ര പുരുഷന്മാർ അതതുകാലത്ത് എഴുന്നേറ്റിട്ടുണ്ട്.
Feb 21, 2025
കാലത്തിന്റെ കാറ്റും കോളും എത്ര ഏറിയതായാലും പരിശുദ്ധ മലങ്കര സഭയെ നങ്കൂരമിട്ട കപ്പൽ പോലെ ഉറപ്പിച്ചു നിർത്തുന്നത്, ദൈവത്തോട് ആലോചന കഴിക്കുകയും സഭയെ ജീവനേക്കാൾ സ്നേഹിക്കുകയും യാമങ്ങളിൽ ഇടമുറിയാതെ സഭാമക്കൾക്കു വേണ്ടി പ്രാർഥിക്കുകയും ചെയ്തുപോന്ന പരിശുദ്ധരായ പിതാക്കൻമാരുടെ നീണ്ട നിരയാണ്.
പാരിജാതം...എത്രയെത്ര ഗാനങ്ങളിൽ നാം കേട്ടിരിക്കുന്നു പാരിജാതത്തെപ്പറ്റി അല്ലേ...ഇന്ത്യയുടെ മഹേതിഹാസമായ മഹാഭാരതത്തിലും വിവിധ പുരാണങ്ങളിലുമൊക്കെ പാരിജാതത്തെപ്പറ്റിയുള്ള പരാമർശങ്ങളുണ്ട്. പാലാഴിമഥനത്തിൽ ഉയർന്നു വന്ന അഞ്ച് ദിവ്യവൃക്ഷങ്ങളിൽ ഒന്നായിട്ടാണു പാരിജാതവൃക്ഷം കണക്കാക്കപ്പെടുന്നത്. ദേവേന്ദ്രൻ ഈ
Feb 20, 2025
മലങ്കര സഭാ ഭാസുരൻ പരിശുദ്ധ ഗീവർഗീസ് മാർ ദീവന്നാസിയോസിന്റെ 91 ാം ഓർമദിനം അദ്ദേഹം കബറടങ്ങിയിരിക്കുന്ന പഴയ സെമിനാരിയിലും ലോകത്താകമാനമുള്ള മലങ്കര ഓർത്തഡോക്സ് സഭയുടെ പള്ളികളിലും കൊണ്ടാടുന്ന അവസരമാണ് ഇപ്പോൾ. കാറും കോളും നിറഞ്ഞ സഭാന്തരീക്ഷത്തിൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ മൂന്നു പതിറ്റാണ്ടുകളിൽ സഭയെ സുധീരമായി നയിച്ച ക്രാന്തദർശിയും പ്രാർത്ഥനാമല്ലനും ധീരോദാത്തനുമായ ഒരു പിതാവായിരുന്നു പരിശുദ്ധ മാർ ദിവന്നാസിയോസ്. കർമ്മധീരനും വേദശാസ്ത്ര പണ്ഡിതനും ആയിരുന്നു അദ്ദേഹം.
മല്ലപ്പള്ളി വട്ടശ്ശേരിൽ ഔസേഫിന്റെയും ഏലിയാമ്മയുടെയും മകനായി 1858 ഒക്ടോബർ 31 –നായിരുന്നു പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ ജനനം. പ്രാഥമിക പഠനം, മിഡിൽ സ്കൂൾ എന്നിവ മല്ലപ്പള്ളിയിലും ഹൈസ്കൂൾ പഠനം കോട്ടയം സിഎംഎസിലും പൂർത്തിയാക്കിയ ശേഷം വൈദിക പഠനത്തിനു ചേർന്നു.
Feb 18, 2025
പരിശുദ്ധ വട്ടശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസിന്റെ ഓർമപ്പെരുന്നാളിനു പഴയ സെമിനാരിയിൽ ഡോ. യാക്കോബ് മാർ ഐറേനിയസ് കൊടിയേറ്റി. സെമിനാരി മാനേജർ ഫാ. ജോബിൻ വർഗീസ്, ഫാ. സി.സി.ചെറിയാൻ എന്നിവർ നേതൃത്വം നൽകി. 18 മുതൽ നടക്കുന്ന കുർബാനയ്ക്കും ധ്യാനത്തിനും വിവിധ മെത്രാപ്പൊലീത്തമാർ നേതൃത്വം നൽകും.
മലങ്കരസഭയുടെ സ്വാതന്ത്ര്യശിൽപിയും വേദശാസ്ത്രജ്ഞനും ഉത്തമനായ ഭരണകർത്താവും ശ്രേഷ്ഠനായ മല്പാനുമായിരുന്നു പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് മലങ്കര മെത്രാപ്പൊലീത്താ. സംഘർഷകലുഷിതമായ സഭാന്തരീക്ഷത്തിൽ മലങ്കരസഭയെ മലങ്കര മെത്രാപ്പൊലീത്താ എന്ന നിലയിൽ ധീരതയോടെ നയിച്ച ധീരോദാത്ത വിശുദ്ധനായിരുന്നു
Results 1-10 of 72
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.