Activate your premium subscription today
കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിൽ വിജ്ഞാപനം ഉടൻ. 44 ഒഴിവാണുള്ളത്. ജനുവരി 6 വരെ ഒാൺലൈനായി അപേക്ഷിക്കാം. ∙വിഭാഗങ്ങളും ഒഴിവും: മെക്കാനിക്കൽ (20), നേവൽ ആർക്കിടെക്ചർ (6), ഇലക്ട്രിക്കൽ (4), ഹ്യൂമൻ റിസോഴ്സ് (4), ഫിനാൻസ് (3), സിവിൽ (3), ഇലക്ട്രോണിക്സ് (2), ഇൻഫർമേഷൻ ടെക്നോളജി
നേട്ടത്തോടെയാണ് ഇന്ന് സെൻസെക്സും നിഫ്റ്റിയും വ്യാപാരം തുടങ്ങിയത്. പൊടുന്നനേയായിരുന്നു വീഴ്ചയും. എന്നാൽ, വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കുമ്പോഴേക്കും ഇരു സൂചികകളും നഷ്ടം നികത്തി വീണ്ടും പച്ചപ്പിലായി. എന്തായിരുന്നു ഇന്നത്തെ ആദ്യ സെഷനിലെ വൻ വീഴ്ചയ്ക്കു വഴിതെളിച്ചത്?
ന്യൂഡൽഹി∙ ദേശീയപാത 66നെയും കൊച്ചി തുറമുഖത്തെയും ബന്ധിപ്പിക്കുന്ന നിർദിഷ്ട തുറമുഖ ഇടനാഴിയുടെ വിശദ പദ്ധതി രേഖ (ഡിപിആർ) ഒരു മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നും ഉടൻ ടെൻഡർ ചെയ്യുമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ലോക്സഭയിൽ ഹൈബി ഈഡൻ, ഷാഫി പറമ്പിൽ എന്നിവരുടെ ചോദ്യങ്ങൾക്കായിരുന്നു മറുപടി. കൊച്ചി
കൊച്ചി∙ ഹൈഡ്രജൻ ഇന്ധനം ഉപയോഗിക്കുന്ന യുദ്ധക്കപ്പലുകൾ നിർമിക്കുന്നതു നാവികസേനയുടെ ഗൗരവ പരിഗണനയിലെന്നു ദക്ഷിണനാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ വി. ശ്രീനിവാസ്. ഇത്തരം കപ്പലുകൾ നിർമിക്കുന്നതു സംബന്ധിച്ചു കൊച്ചിൻ ഷിപ്യാഡുമായി ചർച്ച നടക്കുന്നുണ്ട്. സേന കൂടുതൽ പരിസ്ഥിതി സൗഹൃദമാകുന്നതിന്റെ ഭാഗമായി
കൊച്ചി ∙ രാജ്യത്തിന്റെ വിമാനവാഹിനി ഐഎൻഎസ് വിക്രമാദിത്യയുടെ റീഫിറ്റിനായി 1207.5 കോടി രൂപയുടെ കരാറൊപ്പിട്ടു കൊച്ചിൻ ഷിപ്യാർഡ്. ശനിയാഴ്ചയാണു പ്രതിരോധ മന്ത്രാലയവുമായി ഷോർട്ട് റീഫിറ്റ് ആൻഡ് ഡ്രൈ ഡോക്കിങ്(എസ്ആർഡിഡി) കരാർ ഒപ്പിട്ടത്. കപ്പലിന്റെ മൂന്നാമത്തെ റീഫിറ്റാണ് ഇത്. ഇതിനായി ഒരാഴ്ച മുൻപു തന്നെ വിക്രമാദിത്യ കൊച്ചി തുറമുഖത്ത് എത്തിയിട്ടുണ്ട്.
ന്യൂഡൽഹി∙ ഇന്ത്യൻ നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രമാദിത്യയുടെ പുനർനിർമാണത്തിന് കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡുമായി കരാർ ഒപ്പിട്ട് പ്രതിരോധ മന്ത്രാലയം. ഐഎൻഎസ് വിക്രമാദിത്യയിൽ ഷോർട്ട് റീഫിറ്റ്, ഡ്രൈ ഡോക്കിങ് എന്നിവ സജ്ജമാക്കുന്നതിനായാണ് 1207 കോടി രൂപയുടെ കരാർ ഒപ്പിട്ടത്. കേന്ദ്ര സർക്കാരിന്റെ ആത്മനിർഭർ ഭാരത്, മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതികളുടെ ഭാഗമായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
കേരളം ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ രാസവളം നിർമാണക്കമ്പനിയായ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂറിന്റെ ഓഹരികൾ ഇന്ന് വ്യാപാരം ചെയ്യുന്നത് 12 ശതമാനത്തിലധികം കുതിപ്പോടെ. ഓഹരിവില സെപ്റ്റംബറിന് ശേഷം ആദ്യമായി 1,000 രൂപയ്ക്ക് മുകളിലുമെത്തി.
മഹാരാഷ്ട്രയിൽ മഹായുതി സംഖ്യത്തിന്റെ വിജയത്തിൽ നിന്ന് ഊർജം ഉൾക്കൊണ്ട് കഴിഞ്ഞദിവസങ്ങളിൽ സ്വന്തമാക്കിയ നേട്ടം നിഫ്റ്റിയും സെൻസെക്സും കൈവിടുന്ന കാഴ്ചയാണ് ഇന്നുള്ളത്. ഐടി ഓഹരികളാണ് നഷ്ടയാത്രയ്ക്ക് ചുക്കാൻ പിടിക്കുന്നത്.
ഇന്ത്യൻ ഓഹരി സൂചികകൾ മികച്ച നേട്ടത്തിലേറിയ ഇന്ന് കേരളം ആസ്ഥാനമായ കിറ്റെക്സ് (Kitex Garments), കൊച്ചിൻ ഷിപ്പ്യാർഡ് (Cochin Shipyard) എന്നിവയുടെ ഓഹരികളിൽ വ്യാപാരം 5% കുതിച്ച് അപ്പർ-സർക്യൂട്ടിൽ.
യുഎസ് ഡോളർ ഇൻഡെക്സ്, യുഎസ് ട്രഷറി ബോണ്ട് യീൽഡ് എന്നിവ ഇടിഞ്ഞതിന്റെ കരുത്തിൽ ഏഷ്യൻ ഓഹരികൾ നേട്ടത്തിലായതും ഇന്ത്യൻ ഓഹരികളെ സ്വാധീനിച്ചു. ജാപ്പനീസ് നിക്കേയ് 1.6%, ദക്ഷിണ കൊറിയയുടെ കൊസ്പി 1.5%, ഓസ്ട്രേലിയയുടെ എഎസ്എക്സ് 0.7% എന്നിങ്ങനെ ഉയർന്നിരുന്നു.
Results 1-10 of 142