Activate your premium subscription today
കോഴിക്കോട്∙ ബീച്ച് റോഡിൽ പ്രമോഷൻ വിഡിയോ ചിത്രീകരിക്കുന്നതിനിടെ വാഹനമിടിച്ചു യുവാവ് മരിച്ച സംഭവത്തിൽ, വാഹനം ഓടിച്ചിരുന്ന 2 പേരുടെയും ലൈസൻസ് മോട്ടർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. വാഹന ഉടമ സാബിത്, ജീവനക്കാരൻ റയീസ് എന്നിവരുടെ ലൈസൻസുകളാണ് സസ്പെൻഡ് ചെയ്തത്. ഇവർക്കു നോട്ടിസ് നൽകി. ഒരുവർഷത്തേക്കാണ് സസ്പെൻഷൻ.
ഡ്രൈവിങ് ലൈസൻസിനു പ്രബേഷൻ കാലയളവ് കൊണ്ടുവരുന്ന കാര്യം പരിഗണനയിലാണെന്നു ഗതാഗത കമ്മിഷണർ സി.എച്ച്.നാഗരാജു പറഞ്ഞു. ഡ്രൈവിങ് ടെസ്റ്റ് പാസായാൽ പ്രബേഷനറി ലൈസൻസ് നൽകും. തുടർന്നുള്ള 6 മാസമോ ഒരു വർഷമോ നീളുന്ന പ്രബേഷൻ കാലയളവിൽ അപകടരഹിത യാത്ര ഉറപ്പാക്കിയാലേ യഥാർഥ ലൈസൻസ് നൽകൂ. യാത്ര അപകടരഹിതമാക്കി പുതിയ
ഒമാനിലെത്തുന്ന വിദേശ സഞ്ചാരികൾക്കും ട്രാൻസിറ്റ് യാത്രക്കാർക്കും ഇനി വിദേശ രാജ്യങ്ങളിലെയോ രാജ്യാന്തര പെർമിറ്റ് ഉള്ളതോ ആയ ലൈസൻസുമായി ഒമാനിൽ വാഹനമോടിക്കാം.
അബുദാബി ∙ പുതിയ കരാർ പ്രകാരം യുഎഇയിലെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് ഇനി അമേരിക്കയിലെ ടെക്സസിലും വാഹനമോടിക്കാം. ഇതിന് പരീക്ഷയോ റോഡ് ടെസ്റ്റോ ആവശ്യമുണ്ടായിരിക്കില്ല.
തൃശൂർ നാട്ടികയിൽ, നിർമാണം നടക്കുന്ന ദേശീയപാതയിൽ ഗതാഗതത്തിനു തുറന്നുകൊടുക്കാത്തതും വാഹനം വരില്ലെന്ന് ഉറപ്പുള്ളതുമായ ഭാഗത്ത് ഉറങ്ങിക്കിടക്കുകയായിരുന്നു അവർ. ഇന്നലെ പുലർച്ചെ അവരുടെ മേലാണ് ഒരു ലോറി ഓടിക്കയറിയത്. തടിലോറി ഓടിച്ച ക്ലീനർ മദ്യലഹരിയിലായിരുന്നെന്നു മാത്രമല്ല, അയാൾക്കു ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരുന്നതുമില്ല.
കൊച്ചി ∙ ഡ്രൈവിങ് ലൈസൻസ് ലഭിച്ചതിന്റെ ‘ചെലവ്’ ചെയ്യണമെന്ന് കൂട്ടുകാർ. കാത്തുകാത്തിരുന്നു കിട്ടിയ ലൈസൻസല്ലേ, ആകാമെന്ന് തൃക്കാക്കര ഭാരതമാതാ കോളജിലെ ബിരുദ വിദ്യാർഥി. സന്തോഷം അധികം നീണ്ടില്ല, മണിക്കൂറുകൾക്കുള്ളിൽ ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെട്ടു, ഒപ്പം ‘പോക്കറ്റും കീറി’; 3000 രൂപ പിഴ!
തിരുവനന്തപുരം ∙ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരം നടപ്പാക്കിയതിനു പിന്നാലെ റോഡിലെ ഡ്രൈവിങ് പരിശോധനയിലും ഗതാഗതവകുപ്പ് പിടിമുറുക്കുന്നു. ഗുരുതരമായി നിയമലംഘനം നടത്തി ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെടുന്നവർക്ക് 5 ദിവസത്തെ പരിശീലനത്തിനായി എല്ലാ ജില്ലകളിലും കേന്ദ്രം തുടങ്ങും. കെഎസ്ആർടിസിയുടെ 11 ഡ്രൈവിങ് സ്കൂളുകളിലാകും ആദ്യം തുടങ്ങുക.
ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍(എല്‍എംവി) ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് ബാഡ്ജ് ഇല്ലാതെ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാമെന്ന് സുപ്രീകോടതി. 7,500 കിലോഗ്രാമില്‍ കുറവ് ഭാരമുള്ള വാഹനങ്ങള്‍ ഓടിക്കാനാണ് അനുമതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായുള്ള അഞ്ച് അംഗ ഭരണഘടന ബെഞ്ചിന്റേതാണ് നിര്‍ണായക
തിരുവനന്തപുരം∙ സംസ്ഥാനത്ത് യാത്ര ചെയ്യുമ്പോള്‍ ഇനി ഡ്രൈവിങ് ലൈസന്‍സിന്റെ പ്രിന്റ് കോപ്പി കയ്യിൽ കരുതേണ്ടതില്ല. പൊലീസ്, മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയില്‍ ലൈസന്‍സിന്റെ മൊബൈല്‍ ഡിജിറ്റല്‍ പതിപ്പ് കാണിച്ചാല്‍ മതിയാകും.
ന്യൂഡൽഹി ∙ ലൈറ്റ് മോട്ടർ വാഹന (എൽഎംവി) ലൈസൻസ് ഉള്ളവർക്ക് ഏഴര ടൺ വരെ ഭാരമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങളും ഓടിക്കാമെന്നും അതിനായി ഡ്രൈവർ പ്രത്യേക ‘ബാഡ്ജ്’ നേടേണ്ടതില്ലെന്നും സുപ്രീം കോടതി വിധിച്ചു. 2017–ലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ നിലവിൽ ഇതു തന്നെയാണ് സ്ഥിതിയെങ്കിലും പുനഃപരിശോധനയുണ്ടാകുമോ എന്ന ആശങ്ക ഉയർന്നിരുന്നു. ഇതൊഴിവായത് ഡ്രൈവിങ് ഉപജീവനമാക്കിയവർക്ക് ആശ്വാസമാണ്.
Results 1-10 of 285