വാഹന റിജിസ്ട്രേഷനുകൾ അടക്കം വാഹന സംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സർക്കാർ സംവിധാനമാണ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടുമെന്റ്. റോഡിലൂടെ ഓടുന്ന വാഹനങ്ങൾ ഓടാൻ യോഗ്യമാണോ എന്ന് തീരുമാനിക്കുന്നതും മോട്ടർവെഹിക്കിൾ ഡിപ്പാർട്ടുമെന്റാണ്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് വാഹനം ഉപയോഗിക്കുന്നവർക്ക് മോട്ടർവാഹന നിയമങ്ങളെ പറ്റി കൂടുതൽ അവഗാഹം ഉണ്ടാക്കേണ്ടതും ഈ വകുപ്പാണ്.