വാഹനം കൂട്ടിയിടിക്കുമ്പോഴോ പെട്ടെന്ന് നിർത്തുമ്പോഴോ ഉണ്ടാകുന്ന അപകടകരമായ ചലനത്തിനെതിരെ വാഹനത്തിന്റെ ഡ്രൈവറെയോ യാത്രക്കാരനെയോ സുരക്ഷിതമാക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു വാഹന സുരക്ഷാ ഉപകരണമാണ് സുരക്ഷാ ബെൽറ്റ് അഥവാ സേഫ്റ്റി ബെല്‍റ്റ്. അപകടത്തെത്തുടര്‍ന്ന് തല വാഹനങ്ങളിൽ മുട്ടിയുണ്ടാകുന്ന അപകട സാധ്യത കുറയ്ക്കാനും ബെല്‍റ്റ് സഹായിക്കുന്നു. വളവുകളിലും മറ്റും സുഖപ്രദമായ യാത്ര ഉറപ്പാക്കാനും ബെല്‍റ്റ് സഹായിക്കും. അപകടമുണ്ടാക്കമ്പോൾ പരിക്കേൽക്കാനുള്ള സാധ്യത സീറ്റ്ബെൽറ്റ് കുറയ്ക്കുന്നു.