ചെക്ക് നിർമ്മാതാക്കളായ സ്‌കോഡ ഓട്ടോയുടെ ഉപകമ്പനിയായ സ്കോഡ ഇന്ത്യ നിർമിക്കുന്ന സബ്‌കോംപാക്റ്റ് സെഡാനാണ് സ്കോഡ റാപ്പിഡ്. ഇന്ത്യൻ വിപണിക്കായി 2011 ലാണ് റാപ്പിഡ് അവതരിപ്പിച്ചത്. ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ പുതിയ പിക്യൂ25 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് റാപ്പിഡ് നിർമിച്ചിരിക്കുന്നത്. റാപ്പിഡ് എന്ന പേരിൽ 1935 മുതൽ 1947 വരെയും 1984 ലും സ്കോഡ വാഹനങ്ങൾ പുറത്തിറക്കിയുണ്ട്. ഫോക്സ്‌വാഗൻ വെന്റോയെ അടിസ്ഥാനപ്പെടുത്തിയാണ് റാപ്പിഡ് നിർമിച്ചിരിക്കുന്നത്. 2021 ൽ സ്കോഡ റാപ്പിഡിന്റെ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിച്ചു.