വിയറ്റ്നാമിൽ നിന്നുള്ള വൈദ്യുതി വാഹന നിർമാതാക്കളാണ് വിൻഫാസ്റ്റ്. 2025 ജനുവരിയിൽ നടന്ന ഭാരത് മൊബിലിറ്റി എക്സ്പോയിൽ വിൻഫാസ്റ്റ് ഇലക്ട്രിക് വാഹനങ്ങൾ പ്രദർശിപ്പിച്ചു. 2017-ൽ വിയറ്റ്നാമിലെ ഹൈഫോങ്ങിൽ സ്ഥാപിതമായ കമ്പനി, ലോക വിപണികളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ച ആദ്യ വിയറ്റ്നാമീസ് വാഹന ബ്രാൻഡാണ്.