Activate your premium subscription today
Tuesday, Apr 1, 2025
മണി എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വാണിജ്യമന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്ന നിബന്ധനകള്‍ പാലിക്കാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തു.
ബാങ്കിങ് മേഖലയുടെ പണ ലഭ്യതയിൽ അനുഭവപ്പെടുന്ന കമ്മി ഏതാനും മാസത്തേക്കു കൂടി തുടർന്നേക്കുമെന്ന് ആശങ്ക. ബാങ്കുകളുടെ ആവശ്യങ്ങൾക്കായി 1.87 ലക്ഷം കോടി രൂപ കൂടി ലഭ്യമാക്കുമെന്നു കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അറിയിച്ചെങ്കിലും അതിന്റെ പ്രയോജനം താൽക്കാലികമായിരിക്കുമെന്നാണു ബാങ്കിങ് വ്യവസായവുമായി ബന്ധപ്പെട്ടവരുടെ അഭിപ്രായം.
. വ്യാപാരക്കമ്മി വർദ്ധിച്ചതും, ഫെഡ് യോഗം തുടങ്ങുന്നതിന് മുൻപ് ഡോളർ കയറിയതും, ബാങ്കിങ് സെക്ടറിന്റെ വീഴ്ചയും ഇന്ത്യൻ വിപണിക്കും തിരുത്തൽ നൽകി. റഷ്യൻ ജനറൽ കൊല്ലപ്പെട്ട വാർത്തയും ഇന്ത്യൻ വിപണിയുടെ വീഴ്ചക്ക് ആക്കം കൂട്ടി. ഇന്ത്യ വിക്സ് 3% വർദ്ധിച്ച് 14.49 ലെത്തി. ആദ്യ മണിക്കൂറിൽ 24624 പോയിന്റ് വരെ
കോട്ടയം ∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉൾപ്പെടെയുള്ള പൊതുമേഖലാ ബാങ്കുകളിലെ സ്ഥലംമാറ്റങ്ങൾ കൂടുതൽ അനുഭാവപൂർവമാക്കി കേന്ദ്ര ധനമന്ത്രാലയത്തിലെ സാമ്പത്തിക സേവന വിഭാഗം പുതിയ നിർദേശങ്ങൾ പ്രഖ്യാപിച്ചു. അതതു ബോർഡുകളുടെ അംഗീകാരം നേടി അടുത്ത സാമ്പത്തിക വർഷം ഇവ നടപ്പാക്കണം. സ്ത്രീകളെ കഴിയുന്നിടത്തോളം അടുത്ത പ്രദേശങ്ങളിലേക്കേ സ്ഥലംമാറ്റാവൂവെന്നാണു നിർദേശം. വിദൂര സ്ഥലത്തേക്കു മാറ്റിയാൽ സുരക്ഷ, അടിസ്ഥാനസൗകര്യങ്ങൾ എന്നിവ ഉറപ്പാക്കണം.
ഇന്ത്യയുടെ വളർന്നു വരുന്ന ബാങ്കിങ് മേഖലയിലേക്ക് കൂടുതൽ വിദേശ ബാങ്കുകൾ ഓഹരി നിക്ഷേപം നടത്താൻ സാധ്യത. ജപ്പാനിൽ നിന്നും മിഡിൽ ഈസ്റ്റിൽ നിന്നുമുള്ള വിദേശ ബാങ്കുകൾ ഇന്ത്യയുടെ യെസ് ബാങ്കിലും ഐഡിബിഐ ബാങ്കിലും കൂടുതൽ ഓഹരി പങ്കാളിത്തത്തിന് ശ്രമിക്കുന്നു എന്ന് വാർത്തകൾ ഉണ്ട്. ഇന്ത്യൻ ഓഹരി വിപണിയിലെ പൊതുജന
കേരള ബാങ്ക് പേരിനൊപ്പം ഉപയോഗിക്കുന്നത് തങ്ങൾക്ക് ട്രേഡ് മാർക്ക് ഉള്ളതിനു സമാനമായ വാക്യമാണെന്നും അത് പിൻവലിക്കണമെന്നും കാണിച്ച് കേരള ഗ്രാമീണ ബാങ്ക് വക്കീൽ നോട്ടിസ് അയച്ചു. കേരള ഗ്രാമീൺ ബാങ്ക് 10 വർഷത്തിലേറെയായി ഉപയോഗിച്ചുവരുന്ന ‘കേരളത്തിന്റെ സ്വന്തം ബാങ്ക്’ എന്നതിന്റെ അതേ അർഥമുള്ള ‘മലയാളിയുടെ സ്വന്തം ബാങ്ക്’ എന്നാണ് കേരള ബാങ്ക് അവരുടെ പേരിനൊപ്പം ചേർത്തിരിക്കുന്നതെന്നും ഇതു തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും നോട്ടിസിൽ പറയുന്നു.
ഇന്നും നഷ്ടത്തിൽ ആരംഭിച്ച ഇന്ത്യൻ വിപണി പിന്നീട് കൂടുതൽ വീണെങ്കിലും തിരികെ കയറി നഷ്ടവ്യാപ്തി കുറച്ചു. ഇന്ന് 24307 പോയിന്റിൽ പിന്തുണ നേടിയ നിഫ്റ്റി 65 പോയിന്റ് നഷ്ടത്തിൽ 24413 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 280 പോയിന്റ് നഷ്ടമാക്കി 80248 പോയിന്റിലും ക്ളോസ് ചെയ്തു. ബാങ്ക്
അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നീക്കിയിരിപ്പ് താല്‍ക്കാലിക ബജറ്റിൽ കൊള്ളിച്ചിരുന്ന തുകയായ 11.11 ലക്ഷം കോടി രൂപയിൽ നിലനിർത്തികൊണ്ട് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിച്ച സമ്പൂർണ ബജറ്റ് വലിയ ആവേശം ഉണ്ടാക്കിയില്ല. നിലവിലുള്ള ബജറ്റ് ഊന്നൽ കൊടുത്തിട്ടുള്ള ഒൻപതിന സവിശേഷ മേഖലകളിൽ തന്നെ ശ്രദ്ധ
കേരളം ആസ്ഥാനമായ സ്വകാര്യബാങ്കായ ധനലക്ഷ്മി ബാങ്ക് നടപ്പ് സാമ്പത്തിക വർഷത്തെ (2024-25) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ മൊത്തം വായ്പകളിലും നിക്ഷേപങ്ങളിലും രേഖപ്പെടുത്തിയത് ഭേദപ്പെട്ട വളർച്ച. വായ്പകൾ മുൻവർഷത്തെ സമാനപാദത്തിലെ 10,040 കോടി രൂപയിൽ നിന്ന് 6.02 ശതമാനം ഉയർന്ന് 10,644 കോടി രൂപയിലെത്തിയെന്ന് സ്റ്റോക്ക്
Results 1-10 of 121
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.