കുവൈത്തിൽ നിബന്ധനകള്‍ പാലിക്കാത്ത മണി എക്സ്ചേഞ്ചുകള്‍ക്ക് സസ്പെന്ഷൻ

Mail This Article
കുവൈത്ത് സിറ്റി ∙ മണി എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വാണിജ്യമന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്ന നിബന്ധനകള്‍ പാലിക്കാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തു. കുവൈത്ത് സെന്‍ട്രല്‍ ബാങ്കിന്റെ നിര്‍ദ്ദേശപ്രകാരമാണ് വാണിജ്യ മന്ത്രാലയത്തിന്റെ തീരുമാനം. നിബന്ധനകള്‍ പാലിക്കുവാന്‍ എക്സ്ചേഞ്ചുകള്‍ക്ക് ഈ മാസം 31 വരെ സമയം അനുവദിച്ചിട്ടുണ്ട്.
എന്നാല്‍, ഇത് സംബന്ധിച്ച് ബന്ധപ്പെട്ട നടപടികള്‍ ഒന്നും സ്വീകരിക്കാത്ത എക്സ്ചേഞ്ചുകളുടെ ലൈസന്‍സുകളാണ് താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തത്. മന്ത്രിസഭയുടെ തീരുമാനപ്രകാരം എക്സ്ചേഞ്ച്കളുടെ നിയന്ത്രണ മേല്‍നോട്ടം കുവൈത്ത് സെന്‍ട്രല്‍ ബാങ്കിന്റെ കീഴിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടി.