Activate your premium subscription today
ധനക്കമ്മി നിയന്ത്രണവിധേയമെന്നു വീണ്ടും തെളിയിച്ചായിരുന്നു ബജറ്റ് അവതരണം. നടപ്പു സാമ്പത്തികവർഷം രാജ്യത്തിന്റെ മൊത്തം ജിഡിപിയുടെ 5.1 ശതമാനത്തിൽ ധനക്കമ്മി നിർത്താനാണ് ഫെബ്രുവരിയിലെ ഇടക്കാല ബജറ്റിൽ ലക്ഷ്യമിട്ടത്. ഈ ലക്ഷ്യം ഇന്നലെ 4.9 ശതമാനമായി കുറച്ചു.
കേന്ദ്രസർക്കാരിന്റെ ധനക്കമ്മി സാമ്പത്തിക വർഷത്തിന്റെ ആദ്യ 8 മാസം കൊണ്ട് ബജറ്റിൽ ലക്ഷ്യമിട്ടതിന്റെ 50% കടന്നു. ഏപ്രിൽ–നവംബർ കാലയളവിൽ ധനക്കമ്മി 9.06 ലക്ഷം കോടി രൂപയാണ് (50.7%). കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഇത് 58.9 ശതമാനത്തിൽ എത്തിയിരുന്നു.17.86 ലക്ഷം കോടി രൂപയിൽ ധനക്കമ്മി നിർത്താനാണ് കേന്ദ്രം ലക്ഷ്യമിട്ടിട്ടുള്ളത്.
ന്യൂഡൽഹി∙ കേന്ദ്രസർക്കാരിന്റെ ധനക്കമ്മി സാമ്പത്തികവർഷത്തിന്റെ ആദ്യ 5 മാസം കൊണ്ട് ബജറ്റിൽ ലക്ഷ്യമിട്ടതിന്റെ 36 ശതമാനത്തിലെത്തി. ഏപ്രിൽ–ഓഗസ്റ്റ് കാലയളവിൽ ധനക്കമ്മി 6.42 ലക്ഷം കോടി രൂപയാണ്. 17.86 ലക്ഷം കോടി രൂപയിൽ ധനക്കമ്മി നിർത്താനാണ് കേന്ദ്രം ലക്ഷ്യമിട്ടിട്ടുള്ളത്. സർക്കാരിന്റെ മൊത്ത ചെലവും വായ്പ
കൊച്ചി ∙ ബാങ്കിങ് വ്യവസായത്തിൽ പണലഭ്യത കമ്മിയായി. നടപ്പു സാമ്പത്തിക വർഷം ആദ്യമാണു പണലഭ്യത കമ്മിയാകുന്നത്. ഇതോടെ വായ്പകൾക്കുള്ള പണം കണ്ടെത്തുന്നതിനു നിക്ഷേപങ്ങൾക്കു കൂടിയ നിരക്കിൽ പലിശ നൽകാൻ ബാങ്കുകൾ നിർബന്ധിതമാകും. അതാകട്ടെ ബാങ്കുകളുടെ ലാഭക്ഷമതയെയാണു ബാധിക്കുക. കൂടിയ നിരക്കിൽ നിക്ഷേപം സ്വീകരിക്കാൻ
തിരുവനന്തപുരം ∙ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ധനക്കമ്മിയും (വരവും ചെലവും തമ്മിലുള്ള അന്തരം) സംസ്ഥാന മൊത്ത ആഭ്യന്തര വരുമാനവും (ജിഎസ്ഡിപി) തമ്മിലെ അനുപാതം ഏറ്റവും മെച്ചപ്പെട്ട നിലയിൽ. സർക്കാർ പാസാക്കിയ ധന ഉത്തരവാദിത്ത നിയമമനുസരിച്ചു ജിഎസ്ഡിപിയുടെ 3 ശതമാനത്തിൽ താഴെയായിരിക്കണം ധനക്കമ്മി. ഇതു കഴിഞ്ഞ
തിരഞ്ഞെടുപ്പു കാലത്തെ വാഗ്ദാനങ്ങളുടെ പെരുമഴ പരിഗണിച്ചാൽ വിലക്കയറ്റം എന്ന വാക്കു തന്നെ അപ്രസക്തമാണ്. അതേ സമയം വീണ്ടും ഒരു ബജറ്റ് അവതരിപ്പിക്കപ്പെടുമ്പോൾ ഏറെ ഗൗരവമുള്ള പ്രശ്നമായി മാറിയിരിക്കുന്നതും ഈ വിലക്കയറ്റമാണ്. സാധനങ്ങളുടെ വില കഴിഞ്ഞ വർഷം വളരെയധികം ഉയർന്നു. റീട്ടെയിൽ വിലക്കയറ്റം അഥവാ ഉപഭോക്തൃ വിലക്കയറ്റം അതിന്റെ ഉയർന്ന നിലയിലെത്തി നിൽക്കുന്നു. ആഗോളതലത്തിൽത്തന്നെ വിലക്കയറ്റം ഉയർന്നിരിക്കുന്ന സാഹചര്യമുണ്ട്. അതിന്റെ പ്രതിഫലനം സ്വാഭാവികമായും രാജ്യത്തിനകത്തു പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. വായ്പാനയം കൊണ്ട് ഉയർന്ന പലിശനിരക്കു വന്നതും രാജ്യാന്തര കമ്പോളത്തിൽ ക്രൂഡ് ഓയിലിനുണ്ടായ വിലക്കയറ്റവും ഒപ്പം സാധാനങ്ങളുടെ വിതരണത്തിലുണ്ടായ പ്രശ്നങ്ങളും ഉൽപാദനത്തിലെ കുറവും എല്ലാം വിലക്കയറ്റത്തിനു കാരണമാണെന്നു വിലയിരുത്താം. വിലക്കയറ്റം പിടിച്ചു നിർത്താനുള്ള എന്തെല്ലാം നടപടികളാകും ഇക്കുറി കേന്ദ്ര ബജറ്റിലുണ്ടാകുക? നികുതി ഉയർത്താൻ സർക്കാർ മുതിർന്നേക്കുമോ? കോർപ്പറേറ്റ് നികുതി ഏകീകരണത്തിനു സാധ്യതയുണ്ടോ? പരിശോധിക്കാം.
ന്യൂഡൽഹി ∙ സാമ്പത്തികവർഷം രണ്ടാം പാദാന്ത്യ കണക്കുകളനുസരിച്ച് കേന്ദ്ര സർക്കാരിന്റെ പൊതുകടം 147.19 ലക്ഷം കോടി രൂപയായി ഉയർന്നതായി ധനമന്ത്രാലയത്തിന്റെ റിപ്പോർട്ട്. ജൂണിൽ 145.72 ലക്ഷം കോടി രൂപയായിരുന്നതാണ് സെപ്റ്റംബർ അവസാനം 147.19 ലക്ഷം കോടിയായി ഉയർന്നതെന്ന് മന്ത്രാലയം പുറത്തുവിട്ട പാദവാർഷിക
കൊച്ചി ∙ യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ വില തുടർച്ചയായും വലിയ തോതിലും ഇടിയുന്നതു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കു മാത്രമല്ല ജനങ്ങളുടെ നിത്യജീവിതത്തിനും കനത്ത വെല്ലുവിളിയാകും. ഒട്ടേറെ വ്യവസായങ്ങളെ പ്രതിസന്ധിയിലേക്കു നയിക്കുന്നതുമാണു രൂപയുടെ അനിയന്ത്രിതമായ വിലത്തകർച്ച. കഴിഞ്ഞ
Results 1-8